Skip to main content

كُتِبَ عَلَيْكُمْ اِذَا حَضَرَ اَحَدَكُمُ الْمَوْتُ اِنْ تَرَكَ خَيْرًا ۖ ۨالْوَصِيَّةُ لِلْوَالِدَيْنِ وَالْاَقْرَبِيْنَ بِالْمَعْرُوْفِۚ حَقًّا عَلَى الْمُتَّقِيْنَ ۗ   ( البقرة: ١٨٠ )

kutiba
كُتِبَ
Prescribed
നിയമിക്ക (രേഖപ്പെടുത്ത)പ്പെട്ടിരിക്കുന്നു
ʿalaykum
عَلَيْكُمْ
for you
നിങ്ങളുടെ മേല്‍
idhā ḥaḍara
إِذَا حَضَرَ
when approaches
ആസന്നമായാല്‍
aḥadakumu
أَحَدَكُمُ
any of you
നിങ്ങളില്‍ ഒരുവന്
l-mawtu
ٱلْمَوْتُ
[the] death
മരണം
in taraka
إِن تَرَكَ
if he leaves
അവന്‍ വിട്ടു (ബാക്കിയാക്കി) പോകുന്നപക്ഷം
khayran
خَيْرًا
good
വല്ല ഗുണവും, നല്ലതിനെ
l-waṣiyatu
ٱلْوَصِيَّةُ
(making) the will
വസ്വിയ്യത്ത് (ഒസ്യത്ത്) ചെയ്യല്‍, മരണപത്രം
lil'wālidayni
لِلْوَٰلِدَيْنِ
for the parents
മാതാപിതാക്കള്‍ക്ക്
wal-aqrabīna
وَٱلْأَقْرَبِينَ
and the near relatives
അടുത്ത ബന്ധുക്കള്‍ക്കും
bil-maʿrūfi
بِٱلْمَعْرُوفِۖ
with due fairness
ആചാരമനുസരിച്ച്, മര്യാദപ്രകാരം
ḥaqqan
حَقًّا
a duty
കടമ, മുറ
ʿalā l-mutaqīna
عَلَى ٱلْمُتَّقِينَ
on the righteous ones
സൂക്ഷ്മത പാലിക്കുന്നവരുടെ (ഭയഭക്തമാരുടെ) മേല്‍

Kutiba 'alaikum izaa hadara ahadakumul mawtu in taraka khairanil wasiyyatu lilwaalidaini wal aqrabeena bilma'roofi haqqan 'alalmut taqeen (al-Baq̈arah 2:180)

English Sahih:

Prescribed for you when death approaches [any] one of you if he leaves wealth [is that he should make] a bequest for the parents and near relatives according to what is acceptable – a duty upon the righteous. (Al-Baqarah [2] : 180)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങളിലാരെങ്കിലും മരണാസന്നരായാല്‍ അവര്‍ക്കു ശേഷിപ്പു സ്വത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ന്യായമായ നിലയില്‍ ഒസ്യത്ത് ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. സൂക്ഷ്മതയുള്ളവര്‍ക്കിത് ഒഴിച്ചുകൂടാനാവാത്ത കടമയത്രെ. (അല്‍ബഖറ [2] : 180)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു.[1] സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്‌

[1] ഓരോ അവകാശിക്കുമുള്ള വിഹിതം കൃത്യമായി നിശ്ചയിച്ചുകൊണ്ടുള്ള അനന്തരാവകാശ നിയമത്തിൻ്റെ ആയത്തുകള്‍ അവതരിക്കുന്നതിന് മുമ്പാണ് വസ്വിയ്യത്ത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഈ ആയത്ത് അവതരിച്ചത്. മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമുള്ള വിഹിതം നിയമപ്രകാരം നിര്‍ണയിക്കപ്പെട്ട സ്ഥിതിക്ക് ഇനി അവര്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യേണ്ട പ്രശ്‌നമില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. 'അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല' എന്ന നബിവചനം ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
അടുത്ത ബന്ധുക്കളില്‍ ചിലര്‍ കഷ്ടതയനുഭവിക്കുന്നവരും ചിലര്‍ സമ്പന്നരുമായിരിക്കുന്ന സന്ദര്‍ഭത്തിലും മാതാപിതാക്കള്‍ അമുസ്‌ലിംകളായിരിക്കുന്ന സന്ദര്‍ഭത്തിലും നിയമാനുസൃത അവകാശികളല്ലാത്ത അടുത്ത ബന്ധുക്കളുള്ള സന്ദര്‍ഭത്തിലും വസ്വിയ്യത്തിൻ്റെ വിധി(ആകെ സ്വത്തിൻ്റെ മൂന്നിലൊന്നില്‍ കവിയരുതെന്ന വ്യവസ്ഥയോടെ) പ്രസക്തമായി തുടരുന്നുവെന്നാണ് സൂക്ഷ്മവീക്ഷണക്കാരായ പണ്ഡിതന്മാരുടെ അഭിപ്രായം.