اَلشَّهْرُ الْحَرَامُ بِالشَّهْرِ الْحَرَامِ وَالْحُرُمٰتُ قِصَاصٌۗ فَمَنِ اعْتَدٰى عَلَيْكُمْ فَاعْتَدُوْا عَلَيْهِ بِمِثْلِ مَا اعْتَدٰى عَلَيْكُمْ ۖ وَاتَّقُوا اللّٰهَ وَاعْلَمُوْٓا اَنَّ اللّٰهَ مَعَ الْمُتَّقِيْنَ ( البقرة: ١٩٤ )
Ash Shahrul Haraamu bish Shahril Haraami wal hurumaatu qisaas; famani'tadaa 'alaikum fa'tadoo 'alaihi bimsisli ma'tadaa 'alaikum; wattaqul laaha wa'lamooo annal laaha ma'al muttaqeen (al-Baq̈arah 2:194)
English Sahih:
[Battle in] the sacred month is for [aggression committed in] the sacred month, and for [all] violations is legal retribution. So whoever has assaulted you, then assault him in the same way that he has assaulted you. And fear Allah and know that Allah is with those who fear Him. (Al-Baqarah [2] : 194)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആദരണീയ മാസത്തിനുപകരം ആദരണീയ മാസം തന്നെ. ആദരണീയമായ മറ്റു കാര്യങ്ങള്‍ കയ്യേറ്റത്തിനിരയായാലും അവ്വിധം പ്രതിക്രിയയുണ്ട്. അതിനാല്‍ നിങ്ങള്‍ക്കെതിരെ ആരെങ്കിലും അതിക്രമം കാണിച്ചാല്‍ തുല്യമായ നിലയില്‍ അവരോടും അതിക്രമമാവാം. അല്ലാഹുവെ സൂക്ഷിക്കുക. അറിയുക, സൂക്ഷ്മത പുലര്‍ത്തുന്നവരോടൊപ്പമാണ് അല്ലാഹു. (അല്‍ബഖറ [2] : 194)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
വിലക്കപ്പെട്ടമാസത്തി[1] (ലെ യുദ്ധത്തി)ന് വിലക്കപ്പെട്ടമാസത്തില്‍ തന്നെ (തിരിച്ചടിക്കുക.) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവൻ്റെ നേരെയും 'അതിക്രമം' കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
[1] റജബ്, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ നാല് ചാന്ദ്രമാസങ്ങളാണ് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍. ഈ മാസങ്ങളില്‍ യുദ്ധം ആരംഭിക്കുന്നതാണ് കുറ്റകരം; പ്രതിരോധിക്കുന്നതല്ല.