Beautified for those who disbelieve is the life of this world, and they ridicule those who believe. But those who fear Allah are above them on the Day of Resurrection. And Allah gives provision to whom He wills without account. (Al-Baqarah [2] : 212)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികള്‍ക്ക് ഈ ലോകജീവിതം ഏറെ ചേതോഹരമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയാണ്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ സൂക്ഷ്മത പാലിച്ചവരായിരിക്കും അവരെക്കാള്‍ ഉന്നതന്മാര്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ വിഭവങ്ങള്‍ നല്കുന്നു. (അല്‍ബഖറ [2] : 212)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യനിഷേധികള്‍ക്ക് ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയും ചെയ്യുന്നു. എന്നാല്‍ സൂക്ഷ്മത പാലിച്ചവരായിരിക്കും ഉയിര്ത്തെഴുന്നേല്പിൻ്റെ നാളില്‍ അവരെക്കാള്‍ ഉന്നതന്മാര്. അല്ലാഹു അവന് ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ തന്നെ കൊടുക്കുന്നതാണ്.
2 Mokhtasar Malayalam
അല്ലാഹുവിൽ അവിശ്വസിക്കുന്നവർക്ക് ഐഹിക ജീവിതവും അതിലെ നൈമിഷിക വിഭവങ്ങളും മുറിഞ്ഞുപോവുന്ന ആസ്വാദനങ്ങളും അലംകൃതമായി തോന്നിയിരിക്കുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സത്യവിശ്വാസികളെ അവർ പരിഹസിക്കുകയും ചെയ്യുന്നു. എന്നാൽ അല്ലാഹുവിൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ ഒഴിവാക്കിയും അവനെ സൂക്ഷിച്ച് ജീവിക്കുന്നവർ പരലോകത്ത് ഈ കാഫിറുകൾക്ക് മേലെയായിരിക്കും. അവരെ അല്ലാഹു സ്ഥിരവാസത്തിൻറെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. അല്ലാഹു അവനുദ്ദേശിക്കുന്ന തൻറെ അടിമകൾക്ക് എണ്ണമോ കണക്കോ ഇല്ലാതെ നൽകുന്നു.