And when you divorce women and they have fulfilled their term, do not prevent them from remarrying their [former] husbands if they [i.e., all parties] agree among themselves on an acceptable basis. That is instructed to whoever of you believes in Allah and the Last Day. That is better for you and purer, and Allah knows and you know not. (Al-Baqarah [2] : 232)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തു. അവര്‍ തങ്ങളുടെ അവധിക്കാലം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് ന്യായമായ നിലയില്‍ പരസ്പരം ഇഷ്ടപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ ഭര്ത്താക്കന്മാരെ വേള്‍ക്കുന്നത് നിങ്ങള്‍ വിലക്കരുത്. നിങ്ങളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണിത്. അതാണ് നിങ്ങള്‍ക്ക് ഏറെ സംസ്കാര പൂര്‍ണവും വിശുദ്ധവും. അല്ലാഹു അറിയുന്നു; നിങ്ങള്‍ അറിയുന്നില്ല. (അല്‍ബഖറ [2] : 232)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്ത്താക്കന്മാരുമായി വിവാഹത്തില്‍ ഏര്‍പെടുന്നതിന് നിങ്ങള്‍ തടസ്സമുണ്ടാക്കരുത്; മര്യാദയനുസരിച്ച് അവര്‍ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്‍. നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണത്. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.
2 Mokhtasar Malayalam
നിങ്ങൾ സ്ത്രീകളെ മൂന്നിൽ കുറഞ്ഞ വിവാഹമോചനം ചെയ്തു. എന്നിട്ട് അവരുടെ ഇദ്ദാകാലം അവർ പൂർത്തിയാക്കുകയും ചെയ്തു. സ്ത്രീകളുടെ രക്ഷാധികാരികളേ, അതിനുശേഷം അവർ അവരുടെ ഭർത്താക്കന്മാരെ തന്നെ വീണ്ടും വിവാഹം ഇഷ്ടപ്പെടുകയാണെങ്കിൽ പുതിയ നികാഹിലൂടെ തങ്ങളുടെ ഭർത്താക്കന്മാരുമായി വിവാഹത്തിൽ ഏർപെടുന്നതിന് നിങ്ങൾ തടസ്സമുണ്ടാക്കരുത്. അവരെ തടയരുതെന്ന വിധി നിങ്ങളിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്കുള്ള ഉപദേശമാണ്. അതാണ് നിങ്ങൾക്ക് ഏറ്റവും ഗുണകരവും മ്ലേച്ഛതകളിൽ നിന്ന് നിങ്ങളുടെ പ്രവർത്തനങ്ങളെയും അഭിമാനത്തെയും സംശുദ്ധമാക്കാൻ ഏറ്റവും നല്ലതും. കാര്യങ്ങളുടെ യാഥാർഥ്യവും പര്യവസാനവും അല്ലാഹു അറിയുന്നു. നിങ്ങൾ അതറിയുന്നില്ല.