There is no blame upon you if you divorce women you have not touched nor specified for them an obligation. But give them [a gift of] compensation – the wealthy according to his capability and the poor according to his capability – a provision according to what is acceptable, a duty upon the doers of good. (Al-Baqarah [2] : 236)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സ്ത്രീകളെ സ്പര്‍ശിക്കുകയോ അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുംമുമ്പെ നിങ്ങളവരെ വിവാഹമോചനം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കതില്‍ കുറ്റമില്ല. എന്നാല്‍ നിങ്ങളവര്‍ക്ക് ജീവിതവിഭവം നല്‍കണം. കഴിവുള്ളവന് തന്റെ കഴിവനുസരിച്ചും പ്രയാസപ്പെടുന്നവന് തന്റെ അവസ്ഥയനുസരിച്ചും മാന്യമായ വിഭവം! സുകര്‍മികളുടെ ബാധ്യതയാണിത്. (അല്‍ബഖറ [2] : 236)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ ഭാര്യമാരെ സ്പര്‍ശിക്കുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരുമായുള്ള ബന്ധം വേര്‍പെടുത്തിയാല്‍ അതിൻ്റെ പേരില്‍) നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ അവര്‍ക്ക് നിങ്ങള്‍ മര്യാദയനുസരിച്ച് ജീവിതവിഭവമായി എന്തെങ്കിലും നല്‍കേണ്ടതാണ്. കഴിവുള്ളവന് തൻ്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന് തൻ്റെ സ്ഥിതിക്കനുസരിച്ചും. സദ്വൃത്തരായ ആളുകള്‍ക്ക് ഇതൊരു ബാധ്യതയത്രെ.
2 Mokhtasar Malayalam
നിങ്ങൾ വിവാഹം കഴിച്ച ഭാര്യമാരുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരെ വിവാഹമോചനം നടത്തുകയാണെങ്കിൽ നിങ്ങൾക്കതിൽ കുറ്റമില്ല. ഈ അവസ്ഥയിൽ ത്വലാഖ് ചൊല്ലുകയാണെങ്കിൽ അവർക്ക് മഹ്ർ നൽകൽ നിങ്ങൾക്ക് നിർബന്ധവുമില്ല. എന്നാൽ ജീവിതവിഭവമെന്ന നിലക്കും അവരുടെ മനസ്സിന് ഒരു ആശ്വാസം എന്ന നിലക്കും എന്തെങ്കിലും നൽകൽ നിർബന്ധമാണ്. ഓരോരുത്തരും തന്റെ കഴിവനുസരിച്ച് നൽകണം.ധാരാളം സമ്പത്തുള്ളവനാണെങ്കിലും കുറച്ചു മാത്രം ധനമുള്ള ഞെരുക്കമനുഭവിക്കുന്നവനാണെങ്കിലും ശരി. പ്രവർത്തികളിലും ഇടപാടുകളിലും നന്മ പ്രവർത്തിക്കുന്ന ആളുകൾക്ക് ഇതൊരു ബാധ്യതയത്രെ.