And those who are taken in death among you and leave wives behind – for their wives is a bequest: maintenance for one year without turning [them] out. But if they leave [of their own accord], then there is no blame upon you for what they do with themselves in an acceptable way. And Allah is Exalted in Might and Wise. (Al-Baqarah [2] : 240)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളില്‍ ഭാര്യമാരെ വിട്ടേച്ച് മരണപ്പെടുന്നവര് തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു കൊല്ലത്തേക്കാവശ്യമായ ജീവിതവിഭവങ്ങള്‍ വസ്വിയ്യത്തു ചെയ്യേണ്ടതാണ്. അവരെ വീട്ടില്‍നിന്ന് ഇറക്കിവിടരുത്. എന്നാല്‍ അവര്‍ സ്വയം പുറത്തുപോകുന്നുവെങ്കില്‍ തങ്ങളുടെ കാര്യത്തില്‍ ന്യായമായ നിലയിലവര്‍ ചെയ്യുന്നതിലൊന്നും നിങ്ങള്‍ക്ക് കുറ്റമില്ല. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (അല്‍ബഖറ [2] : 240)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളില്‍ നിന്ന് ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുന്നവര് തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു കൊല്ലത്തേക്ക് (വീട്ടില്‍ നിന്ന്) പുറത്താക്കാതെ ജീവിതവിഭവം നല്കാന് വസ്വിയ്യത്ത് ചെയ്യേണ്ടതാണ്. എന്നാല്‍ അവര്‍ (സ്വയം) പുറത്ത് പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
2 Mokhtasar Malayalam
നിങ്ങളിൽ നിന്ന് ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുന്നവർ തങ്ങളുടെ ഭാര്യമാർക്ക് ഒരു കൊല്ലത്തേക്ക് ആവശ്യമായ താമസവും ചെലവും നൽകാൻ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്. അനന്തരാവകാശികൾ അവരെ പുറത്താക്കാതിരിക്കാനും അവർക്ക് ബാധിച്ച പ്രയാസത്തിന് പരിഹാരമായും മരണപ്പെട്ട മയ്യിത്തിനോടുള്ള കടമകളുടെ പൂർത്തീകരണമായുമത്രെ അത്. എന്നാൽ വർഷം പൂർത്തിയാകുന്നതിന് മുമ്പ് അവർ സ്വയം പുറത്ത് പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തിൽ മര്യാദയനുസരിച്ച് അവർ പ്രവർത്തിക്കുന്നതിൽ നിങ്ങൾക്കും അവർക്കും കുറ്റമില്ല.അവർ അലങ്കാരമണിയുകയോ സുഗന്ധം പൂശുകയോ ചെയ്യുന്നതിൽ തെറ്റില്ല. അല്ലാഹു ആർക്കും തോൽപിക്കാൻ കഴിയാത്ത പ്രതാപവാനും, വിധിയിലും നിയന്ത്രണത്തിലും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു. ബഹുഭൂരിപക്ഷം ഖുർആൻ വ്യാഖ്യാതാക്കളും ഈ ആയത്തിലെ വിധി "നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാൽ ആ ഭാര്യമാർ നാല് മാസവും പത്തു ദിവസവും തങ്ങളുടെ കാര്യത്തിൽ കാത്തിരിക്കേണ്ടതാണ്" (അൽ ബഖറഃ 234) എന്ന ആയത്തുകൊണ്ട് ദുർബലപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായക്കാരാണ്.