And [mention] when Abraham said, "My Lord, show me how You give life to the dead." [Allah] said, "Have you not believed?" He said, "Yes, but [I ask] only that my heart may be satisfied." [Allah] said, "Take four birds and commit them to yourself. Then [after slaughtering them] put on each hill a portion of them; then call them – they will come [flying] to you in haste. And know that Allah is Exalted in Might and Wise." (Al-Baqarah [2] : 260)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഓര്‍ക്കുക: ഇബ്റാഹീം പറഞ്ഞു: ''എന്റെ നാഥാ! മരിച്ചവരെ നീ എങ്ങനെയാണ് ജീവിപ്പിക്കുന്നതെന്ന് എനിക്കൊന്നു കാണിച്ചുതരിക.'' അല്ലാഹു ചോദിച്ചു: ''നീ വിശ്വസിച്ചിട്ടില്ലേ?'' അദ്ദേഹം പറഞ്ഞു: ''തീര്‍ച്ചയായും! എന്നാലും എനിക്കു മനസ്സമാധാനം ലഭിക്കാനാണ്.'' അല്ലാഹു കല്പിച്ചു: ''എങ്കില്‍ നാലു പക്ഷികളെ പിടിച്ച് അവയെ നിന്നോട് ഇണക്കമുള്ളതാക്കുക. പിന്നെ അവയുടെ തുണ്ടം ഓരോ മലയിലും വെക്കുക. എന്നിട്ടവയെ വിളിക്കുക. അവ നിന്റെ അടുക്കല്‍ പറന്നെത്തും. അറിയുക: അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.'' (അല്‍ബഖറ [2] : 260)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ' എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും[1] (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക.
[1] പക്ഷികളെ സൂക്ഷ്മമായി വേര്‍തിരിച്ച് മനസ്സിലാക്കുന്നതിനുവേണ്ടിയാണ് അടുപ്പിച്ചുനോക്കുവാന്‍ കല്പിച്ചത്.
2 Mokhtasar Malayalam
എന്റെ റബ്ബേ! മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് നീ എനിക്ക് കൺമുന്നിൽ കാണിച്ചുതരേണമേ' എന്ന് ഇബ്രാഹീം പറഞ്ഞ സന്ദർഭവും -നബിയേ- താങ്കൾ ഓർക്കുക. അല്ലാഹു അദ്ദേഹത്തോട് ചോദിച്ചു: നീ ഇക്കാര്യത്തിൽ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ, ഞാൻ വിശ്വസിച്ചിട്ടുണ്ട്. പക്ഷെ, എന്റെ മനസ്സിന് കൂടുതൽ സമാധാനം ലഭിക്കാൻ വേണ്ടിയാകുന്നു. അല്ലാഹു അദ്ദേഹത്തോട് കൽപ്പിച്ചു: എന്നാൽ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും അവയെ കഷ്ണിച്ചിട്ട് അവയുടെ ഓരോ അംശം നിൻറെ ചുറ്റുമുള്ള ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അപ്പോൾ അവ -ജീവൻ തിരികെ നൽകപ്പെട്ട നിലയിൽ- നിൻ്റെ അടുക്കലേക്ക് വേഗതയിൽ തിരിച്ചു വരുന്നതാണ്. ഇബ്രാഹീം! അല്ലാഹു അവൻ്റെ ആധിപത്യത്തിൽ മഹാപ്രതാപമുള്ളവനും, തൻ്റെ സൃഷ്ടിപ്പിലും കൽപ്പനകളിലും വിധികൽപ്പനകളിലും അങ്ങേയറ്റം യുക്തിമാനുമാണ് എന്ന് നീ അറിഞ്ഞു കൊള്ളുക.