Wa zallalnaa 'alaikumul ghamaama wa anzalnaa 'alaikumul Manna was Salwaa kuloo min taiyibaati maa razaqnaakum wa maa zalamoonaa wa laakin kaanooo anfusahum yazlimoon (al-Baq̈arah 2:57)
And We shaded you with clouds and sent down to you manna and quails, [saying], "Eat from the good things with which We have provided you." And they wronged Us not – but they were [only] wronging themselves. (Al-Baqarah [2] : 57)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ക്കു നാം മേഘത്തണലൊരുക്കി. മന്നും സല്‍വായും ഇറക്കിത്തന്നു. നിങ്ങളോടു പറഞ്ഞു: ''നിങ്ങള്‍ക്കു നാമേകിയ വിശിഷ്ട വിഭവങ്ങള്‍ ഭക്ഷിക്കുക.'' അവര്‍ ദ്രോഹിച്ചത് നമ്മെയല്ല. പിന്നെയോ തങ്ങള്ക്കുതന്നെയാണവര് ദ്രോഹം വരുത്തിക്കൊണ്ടിരുന്നത്. (അല്‍ബഖറ [2] : 57)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ക്ക് നാം മേഘത്തണല് നല്‍കുകയും മന്നായും[1] കാടപക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് ഭക്ഷിച്ചുകൊള്ളുക (എന്ന് നാം നിര്‍ദേശിച്ചു). അവര്‍ (എന്നിട്ടും നന്ദികേട് കാണിച്ചവര്‍) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍ അവര്‍ക്ക് തന്നെയാണ് ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
[1] കട്ടിയുള്ള തേന്‍പോലുള്ള ഒരുമധുര പദാര്‍ഥമാണ് മന്ന.
2 Mokhtasar Malayalam
ഭൂമിയിൽ നിങ്ങൾ അലഞ്ഞു നടന്നപ്പോൾ സൂര്യതാപത്തിൽ നിന്ന് തണലായി മേഘത്തെ അയച്ചത് നാം നിങ്ങൾക്ക് നൽകിയ അനുഗ്രഹമായിരുന്നു. തേനിനോട് സാദൃശ്യമുള്ള മന്നയെന്ന മധുരമുള്ള പാനീയവും, കാടപ്പക്ഷിയോട് സാദൃശ്യമുള്ള സൽവയെന്ന, നല്ല മാംസമുള്ള ചെറിയ പക്ഷിയെയും നിങ്ങൾക്ക് നാം ഇറക്കിത്തന്നു. എന്നിട്ട് നാം നിങ്ങളോട് പറഞ്ഞു: നാം നൽകിയ വിശിഷ്ടമായ ആഹാരം നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. ഈ അനുഗ്രഹങ്ങളെ നിഷേധിക്കുകയും നന്ദികേട് കാണിക്കുകയും ചെയ്തത് നിമിത്തം നമുക്ക് ഒരു കുറവും അവർ വരുത്തിയിട്ടില്ല. മറിച്ച്, പ്രതിഫലം നഷ്ടപ്പെടുത്തുകയും ശിക്ഷക്ക് വിധേയരാവുകയും ചെയ്ത് കൊണ്ട് അവർ അവരോട് തന്നെയാണ് അക്രമം പ്രവർത്തിച്ചത്.