But they say, "[The revelation is but] a mixture of false dreams; rather, he has invented it; rather, he is a poet. So let him bring us a sign just as the previous [messengers] were sent [with miracles]." (Al-Anbya [21] : 5)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ പറയുന്നു: ''ഇതൊക്കെ വെറും പൊയ്ക്കിനാവുകളാണ്. അല്ല; ഇവനിത് സ്വയം കെട്ടിച്ചമച്ചതാണ്. ഇയാളൊരു കവിയാണ്. അല്ലെങ്കില്‍ ഇയാള്‍ ഒരു ദൃഷ്ടാന്തം കൊണ്ടുവന്ന് നമ്മെ കാണിക്കട്ടെ. പൂര്വപ്രവാചകന്മാര് ചെയ്ത പോലെ.'' (അല്‍അമ്പിയാഅ് [21] : 5)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ അവര്‍ പറഞ്ഞു: പാഴ്കിനാവുകള്‍ കണ്ട വിവരമാണ് (മുഹമ്മദ് പറയുന്നത്) (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല, അതവന് കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല; അവനൊരു കവിയാണ്. എന്നാല്‍ (അവന് പ്രവാചകനാണെങ്കില്‍) മുന്‍ പ്രവാചകന്മാര് ഏതൊരു ദൃഷ്ടാന്തവുമായാണോ അയക്കപ്പെട്ടത് അതുപോലൊന്ന് അവന് നമുക്ക് കൊണ്ട് വന്നു കാണിക്കട്ടെ.
2 Mokhtasar Malayalam
മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നതിൻ്റെ കാര്യത്തിൽ അവർ തന്നെയും സംശയത്തിലായിരിക്കുന്നു. ചിലപ്പോൾ അവർ പറഞ്ഞു: കൂടിക്കലർന്ന പാഴ്ക്കിനാവുകളാണിവ; അതിനൊന്നും ഒരർത്ഥവുമില്ല. വേറെ ചിലപ്പോൾ 'അല്ല! ഒരടിസ്ഥാനവുമില്ലാതെ അവൻ കെട്ടിച്ചമച്ചതാണിത്' എന്നും അവർ പറഞ്ഞു. ചിലപ്പോൾ അവർ പറഞ്ഞു: അവനൊരു കവിയാണ്. ഇനി അവൻ വാദിക്കുന്നത് സത്യസന്ധമായാണെങ്കിൽ മുൻപുള്ള ദൂതന്മാർ കൊണ്ടു വന്നത് പോലെ, സർവ്വസൃഷ്ടികൾക്കും അസാധ്യമായ ഒരു മുഅ്ജിസത് (അത്ഭുതപ്രവൃത്തി) അവൻ നമുക്ക് കൊണ്ടുവന്നു തരട്ടെ! അവരെല്ലാം അത്ഭുതസംഭവങ്ങൾ കൊണ്ടുവന്നിട്ടുണ്ടല്ലോ. മൂസായുടെ കയ്യിൽ സർപ്പമായി മാറുന്ന വടിയും, സ്വാലിഹിന് പാറയിൽ നിന്ന് പുറത്തു വന്ന ഒട്ടകവും ഉണ്ടായിരുന്നു.