And women of post-menstrual age who have no desire for marriage – there is no blame upon them for putting aside their outer garments [but] not displaying adornment. But to modestly refrain [from that] is better for them. And Allah is Hearing and Knowing. (An-Nur [24] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിവാഹജീവിതം പ്രതീക്ഷിക്കാത്ത കിഴവികള്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ തങ്ങളുടെ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരാകരുത്. മാന്യത പുലര്‍ത്തുന്നതുതന്നെയാണ് അവര്‍ക്കും നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (അന്നൂര്‍ [24] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ[1] സംബന്ധിച്ചടത്തോളം സൗന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റിവെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവര്‍ക്ക് കൂടുതല്‍ നല്ലത്.[2] അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.
[1] 'ഖവാഇദ്' എന്ന പദത്തിനാണ് കിഴവികള്‍ എന്ന് അര്‍ത്ഥം നല്‍കിയത്. ആര്‍ത്തവം നിലച്ചുപോയ സ്ത്രീകള്‍ അഥവാ ഗര്‍ഭധാരണത്തിന് സാദ്ധ്യതയില്ലാത്ത സ്ത്രീകള്‍ എന്നാണ് കുറേക്കൂടി സൂക്ഷ്മമായ അര്‍ത്ഥം. [2] വാര്‍ദ്ധക്യത്തിലും മാന്യമായ വസ്ത്രധാരണം സ്ത്രീക്ക് മഹത്വമണിയിക്കുന്നു.
2 Mokhtasar Malayalam
വാർദ്ധക്യം ബാധിക്കുകയും, ആർത്തവവും പ്രസവവും അവസാനിക്കുകയും ചെയ്ത, വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത വൃദ്ധസ്ത്രീകൾ; അവരോട് മറച്ചു വെക്കാൻ കൽപ്പിക്കപ്പെട്ട രഹസ്യമായ അലങ്കാരങ്ങൾ പുറത്തു പ്രകടിപ്പിക്കാതെ, തങ്ങളുടെ തട്ടമോ മുഖമക്കനയോ അഴിച്ചു വെക്കുന്നതിൽ അവർക്ക് തെറ്റില്ല. എന്നാൽ അവ അഴിച്ചു വെക്കാതിരിക്കുന്നതാണ് അവർക്ക് കൂടുതൽ നല്ലതും, മറക്കും പരിശുദ്ധിക്കും കൂടുതൽ ഉത്തമമായിട്ടുള്ളതും. അല്ലാഹു നിങ്ങളുടെ വാക്കുകൾ എല്ലാം കേൾക്കുന്നവനും (സമീഅ്), നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നായി അറിയുന്നവനും (അലീം) ആകുന്നു. അവന് അതിൽ യാതൊന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.