ആരെങ്കിലും പശ്ചാത്തപിച്ചാല്‍, പശ്ചാത്തപിച്ചവന് (ഒഴികെ)
waāmana
وَءَامَنَ
and believes
വിശ്വസിക്കുകയും ചെയ്ത
waʿamila
وَعَمِلَ
and does
പ്രവര്‍ത്തിക്കുകയും ചെയ്ത
ʿamalan ṣāliḥan
عَمَلًا صَٰلِحًا
righteous deeds righteous deeds
സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി
fa-ulāika
فَأُو۟لَٰٓئِكَ
then (for) those
എന്നാല്‍ അക്കൂട്ടര്‍ (അങ്ങിനെയുള്ളവര്‍)
yubaddilu l-lahu
يُبَدِّلُ ٱللَّهُ
Allah will replace Allah will replace
അല്ലാഹു മാറ്റും, പകരമാക്കും
sayyiātihim
سَيِّـَٔاتِهِمْ
their evil deeds
അവരുടെ തിന്മകളെ, കുറ്റങ്ങളെ
ḥasanātin
حَسَنَٰتٍۗ
(with) good ones
നന്‍മകളായിട്ടു
wakāna l-lahu
وَكَانَ ٱللَّهُ
And is Allah
അല്ലാഹു ആകുന്നു
ghafūran
غَفُورًا
Oft-Forgiving
വളരെ പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
Most Merciful
കരുണാനിധി, ദയാലു
Illaa man taaba wa 'aamana wa 'amila 'amalan saalihan fa ulaaa'ika yubad dilul laahu saiyi aatihim hasanaat; wa kaanal laahu Ghafoorar Raheemaa (al-Furq̈ān 25:70)
Except for those who repent, believe and do righteous work. For them Allah will replace their evil deeds with good. And ever is Allah Forgiving and Merciful. (Al-Furqan [25] : 70)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള് അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്. (അല്‍ഫുര്‍ഖാന്‍ [25] : 70)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്മകള്ക്ക് പകരം നന്മകള് മാറ്റിക്കൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
2 Mokhtasar Malayalam
എന്നാൽ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, (അല്ലാഹുവിൽ) വിശ്വസിക്കുകയും, അവൻ്റെ പശ്ചാത്താപം സത്യസന്ധമാണെന്ന് തെളിയിക്കുന്ന വിധം സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ; അവർ ചെയ്ത തിന്മകൾ നന്മകളായി അല്ലാഹു മാറ്റുന്നതാണ്. തൻ്റെ ദാസന്മാരിൽ പശ്ചാത്തപിക്കുന്നവരുടെ തിന്മകൾ ധാരാളമായി പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുകയും ചെയ്യുന്നവനാകുന്നു (റഹീം) അല്ലാഹു.