Say, "What would my Lord care for you if not for your supplication?" For you [disbelievers] have denied, so it [i.e., your denial] is going to be adherent. (Al-Furqan [25] : 77)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ നാഥന് നിങ്ങളെ ഒട്ടും പരിഗണിക്കുകയില്ല. നിങ്ങള്‍ അവനെ നിഷേധിച്ചുതള്ളിയിരിക്കയാണല്ലോ. അതിനാല്‍ അതിനുള്ള ശിക്ഷ അടുത്തുതന്നെ അനിവാര്യമായും ഉണ്ടാകും. (അല്‍ഫുര്‍ഖാന്‍ [25] : 77)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്?[1] എന്നാല്‍ നിങ്ങള്‍ നിഷേധിച്ചുതള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.
[1] ഭൗതിക വിഭവങ്ങളുടെ കാര്യത്തിൽ എത്ര ഉന്നതന്മാരായിട്ടുള്ളവര്‍ക്കും അല്ലാഹുവിങ്കല്‍ പരിഗണനയൊന്നുമില്ല. അവനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവരെ അവന് പരിഗണിക്കുന്നുവെന്ന് മാത്രം.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ നിഷേധത്തിൽ ഉറച്ചു നിൽക്കുന്ന (അല്ലാഹുവിനെ) നിഷേധിച്ചവരോട് താങ്കൾ പറയുക: നിങ്ങൾ സൽകർമ്മം പ്രവർത്തിക്കുന്നത് കൊണ്ട് അല്ലാഹുവിന് എന്തെങ്കിലും ഉപകാരമുള്ളതു കൊണ്ടല്ല അവൻ നിങ്ങളെ പരിഗണിക്കുന്നത്. അല്ലാഹുവിനെ വിളിച്ചു പ്രാർഥിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്ന ചില ദാസന്മാർ ഇല്ലായിരുന്നെങ്കിൽ അല്ലാഹു നിങ്ങളെ പരിഗണിക്കുകയേ ചെയ്യുമായിരുന്നില്ല. നിങ്ങളുടെ രക്ഷിതാവിൽ നിന്ന് അല്ലാഹുവിൻ്റെ ദൂതർ കൊണ്ടുവന്നതിനെ നിങ്ങൾ നിഷേധിച്ചു തള്ളിയിരിക്കുന്നു. അതിനാൽ നിഷേധത്തിൻ്റെ ഫലം നിങ്ങളെ നിർബന്ധമായും ബാധിക്കുന്നതാണ്.