Qaala aamantum lahoo qabla an aazana lakum innahoo lakabeerukumul lazee 'alla makumus sihra falasawfa ta'lamoon; la uqatti'anna aidiyakum wa arjulakum min khilaafinw wa la usallibanna kum ajma'een (aš-Šuʿarāʾ 26:49)
[Pharaoh] said, "You believed him [i.e., Moses] before I gave you permission. Indeed, he is your leader who has taught you magic, but you are going to know. I will surely cut off your hands and your feet on opposite sides, and I will surely crucify you all." (Ash-Shu'ara [26] : 49)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഫറവോന് പറഞ്ഞു: ''ഞാന്‍ അനുവാദം തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവനാണിവന്‍. ഇതിന്റെ ഫലം ഇപ്പോള്‍തന്നെ നിങ്ങളറിയും. ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയും; തീര്‍ച്ച. നിങ്ങളെയൊക്കെ ഞാന്‍ കുരിശില്‍ തറക്കും. (അശ്ശുഅറാഅ് [26] : 49)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവന് (ഫിര്ഔന്) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന് നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്. വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും. തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര് വശങ്ങളില് നിന്നായിക്കൊണ്ട്[1] ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്.
[1] ഒന്നുകില്‍ വലതുകൈയും ഇടതുകാലും കൂടി, അല്ലെങ്കില്‍ ഇടതുകൈയും വലതുകാലും കൂടി.
2 Mokhtasar Malayalam
മാരണക്കാരുടെ വിശ്വാസത്തെ എതിർത്തു കൊണ്ട് ഫിർഔൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് അനുമതി നൽകുന്നതിന് മുൻപ് മൂസായിൽ നിങ്ങൾ വിശ്വസിച്ചുവെന്നോ?! തീർച്ചയായും മൂസാ നിങ്ങൾക്ക് മാരണം പഠിപ്പിച്ചു തന്ന നിങ്ങളുടെ തലവൻ തന്നെ. നിങ്ങളെല്ലാം ഒരുമിച്ചു കൂടി ഈജിപ്തുകാരെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കാൻ തന്ത്രം മെനഞ്ഞിരിക്കുകയാണ്. ഞാൻ നിങ്ങൾക്ക് ഏൽപ്പിക്കാൻ പോകുന്ന ശിക്ഷ എന്താണെന്ന് നിങ്ങൾ വഴിയെ അറിയുന്നതാണ്. നിങ്ങളിൽ ഓരോരുത്തരുടെയും കൈകാലുകൾ വിപരീതദിശയിൽ -ഇടതു കാലും വലതു കൈയും, അല്ലെങ്കിൽ നേരെ തിരിച്ച്- ഞാൻ മുറിച്ചു മാറ്റുകയും, നിങ്ങളെയെല്ലാം ഈത്തപ്പന തടികൾക്ക് മുകളിൽ ഞാൻ കുരിശിൽ തറക്കുകയും ചെയ്യുന്നതാണ്. നിങ്ങളിൽ ഒരാളെയും ഞാൻ ബാക്കി വെച്ചേക്കുകയില്ല.