And [he was told], "Throw down your staff." But when he saw it writhing as if it were a snake, he turned in flight and did not return. [Allah said], "O Moses, fear not. Indeed, in My presence the messengers do not fear. (An-Naml [27] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നിന്റെ വടി താഴെയിടൂ.'' അങ്ങനെ അതൊരു പാമ്പിനെപ്പോലെ പുളയാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ മൂസ പിന്തിരിഞ്ഞോടി. തിരിഞ്ഞുനോക്കിയതുപോലുമില്ല. അല്ലാഹു പറഞ്ഞു: ''മൂസാ, പേടിക്കേണ്ട. എന്റെ അടുത്ത് ദൈവദൂതന്മാര് ഭയപ്പെടാറില്ല; (അന്നംല് [27] : 10)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നീ നിന്റെ വടി താഴെയിടൂ. അങ്ങനെ അത് ഒരു സര്‍പ്പമെന്നോണം ചലിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞു നോക്കിയില്ല. അല്ലാഹു പറഞ്ഞു: ഹേ; മൂസാ, നീ ഭയപ്പെടരുത്. ദൂതന്മാര് എന്റെ അടുക്കല്‍ പേടിക്കേണ്ടതില്ല; തീര്‍ച്ച.
2 Mokhtasar Malayalam
നിൻ്റെ വടി താഴെയിടുക.' മൂസാ (അല്ലാഹുവിൻ്റെ കൽപ്പന) അനുസരിച്ചു. അങ്ങനെ (ആ വടി) ഒരു സർപ്പത്തെ പോലെ ചലിക്കുകയും ഇളകുകയും ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹം പിന്തിരിഞ്ഞോടി; അദ്ദേഹം തിരിച്ചു വന്നില്ല. അപ്പോൾ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: അതിനെ താങ്കൾ പേടിക്കേണ്ടതില്ല. എൻ്റെ അടുക്കൽ (എൻ്റെ) ദൂതന്മാർ സർപ്പത്തെയോ മറ്റെന്തു വസ്തുവിനെയോ ഭയക്കേണ്ടതില്ല.