Return to them, for we will surely come to them with soldiers that they will be powerless to encounter, and we will surely expel them therefrom in humiliation, and they will be debased." (An-Naml [27] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നീ അവരിലേക്കുതന്നെ തിരിച്ചുപോവുക. നാം പട്ടാളത്തെ കൂട്ടി അവരുടെ അടുത്തെത്തും; തീര്‍ച്ച. അതിനെ നേരിടാന്‍ അവര്‍ക്കാവില്ല. അവരെ നാം അന്നാട്ടില്‍നിന്ന് അപമാനിതരും നിന്ദ്യരുമാക്കി പുറന്തള്ളും.'' (അന്നംല് [27] : 37)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക് നേരിടുവാന്‍ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും, നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്.
2 Mokhtasar Malayalam
സുലൈമാൻ -عَلَيْهِ السَّلَامُ- രാജ്ഞിയുടെ ദൂതനോട് പറഞ്ഞു: നീ കൊണ്ട് വന്ന പാരിതോഷികവുമായി അവരുടെ അടുത്തേക്ക് തന്നെ തിരിച്ചു പോവുക. അവൾക്കും അവളുടെ ജനതക്കും നേരിടാൻ സാധിക്കാത്ത സൈന്യങ്ങളുമായി നാം അവരുടെ അടുക്കൽ വരുന്നതാണ്. നമ്മുടെയരികിൽ കീഴൊതുക്കത്തോടെ അവർ വരുന്നില്ലെങ്കിൽ, പ്രതാപത്തോടെ ജീവിച്ചിരുന്ന അവസ്ഥക്ക് ശേഷം നിന്ദ്യരായി അവരെ സബഇൽ നിന്ന് നാം പുറത്താക്കുകയും ചെയ്യുന്നതാണ്.