And to recite the Quran." And whoever is guided is only guided for [the benefit of] himself; and whoever strays – say, "I am only [one] of the warners." (An-Naml [27] : 92)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഈ ഖുര്‍ആന്‍ ഓതിക്കേള്‍പിക്കണമെന്നും എന്നോടു കല്പിച്ചിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിക്കുന്നുവെങ്കില്‍ അത് അവന്റെ തന്നെ ഗുണത്തിനുവേണ്ടിയാണ്. ആരെങ്കിലും വഴികേടിലാവുന്നുവെങ്കില്‍ നീ പറയുക: ''ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്.'' (അന്നംല് [27] : 92)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഖുര്‍ആന്‍ ഓതികേള്‍പിക്കുവാനും (ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു.) ആകയാല്‍ വല്ലവരും സന്മാര്ഗം സ്വീകരിക്കുന്ന പക്ഷം സ്വന്തം ഗുണത്തിനായി തന്നെയാണ് അവന് സന്മാര്ഗം സ്വീകരിക്കുന്നത്. വല്ലവനും വ്യതിചലിച്ചു പോകുന്ന പക്ഷം നീ പറഞ്ഞേക്കുക: ഞാന്‍ മുന്നറിയിപ്പുകാരില്‍ ഒരാള്‍ മാത്രമാകുന്നു.
2 Mokhtasar Malayalam
ജനങ്ങൾക്ക് ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കുവാനും ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ആരെങ്കിലും ഖുർആനിൻ്റെ നേർമാർഗം സ്വീകരിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ സന്മാർഗം സ്വീകരിച്ചതിൻ്റെ ഗുണഫലം അവനു തന്നെ. ആരെങ്കിലും വഴിപിഴക്കുകയും അതിലുള്ളതിൽ നിന്ന് വ്യതിചലിക്കുകയും, അതിനെ നിഷേധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവനോട് നീ പറയുക: ഞാൻ താക്കീതുകാരിൽ പെട്ട ഒരാൾ മാത്രമാകുന്നു. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഞാൻ നിങ്ങളെ താക്കീത് ചെയ്യുന്നു. നിങ്ങളെ സന്മാർഗത്തിലാക്കുക എന്നത് എൻ്റെ നിയന്ത്രണത്തിലല്ല.