So he watered [their flocks] for them; then he went back to the shade and said, "My Lord, indeed I am, for whatever good You would send down to me, in need." (Al-Qasas [28] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അപ്പോള്‍ അദ്ദേഹം അവര്‍ക്കുവേണ്ടി അവയെ വെള്ളം കുടിപ്പിച്ചു. പിന്നീട് ഒരു തണലില്‍ ചെന്നിരുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: ''എന്റെ നാഥാ, നീയെനിക്കിറക്കിത്തന്ന ഏതൊരു നന്മക്കും ഏറെ ആവശ്യമുള്ളവനാണ് ഞാന്‍.'' (അല്‍ഖസ്വസ്വ് [28] : 24)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.
2 Mokhtasar Malayalam
അങ്ങനെ അദ്ദേഹം (മൂസാ -عَلَيْهِ السَّلَامُ-) അവരോട് കാരുണ്യപൂർവ്വം പെരുമാറുകയും, അവർക്ക് വേണ്ടി അവരുടെ ആട്ടിൻപറ്റത്തിന് വെള്ളം കൊടുക്കുകയും ചെയ്തു. ശേഷം ഒരു തണലിലേക്ക് മാറിയിരുന്നു കൊണ്ട് അദ്ദേഹം വിശ്രമിക്കുകയും, തൻ്റെ ആവശ്യം അല്ലാഹുവിന് മുൻപിൽ എടുത്തു പറഞ്ഞു കൊണ്ട് പ്രാർത്ഥിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: "എൻ്റെ രക്ഷിതാവേ! എനിക്ക് നീ ഇറക്കി നൽകുന്ന എന്തൊരു നന്മക്കും ഞാൻ ആവശ്യമുള്ളവനാണ്."