And my brother Aaron is more fluent than me in tongue, so send him with me as support, verifying me. Indeed, I fear that they will deny me." (Al-Qasas [28] : 34)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''എന്റെ സഹോദര് ഹാറൂന്‍ എന്നെക്കാള്‍ സ്ഫുടമായി സംസാരിക്കാന്‍ കഴിയുന്നവനാണ്. അതിനാല്‍ അവനെ എന്നോടൊപ്പം എനിക്കൊരു സഹായിയായി അയച്ചുതരിക. അവന് എന്റെ സത്യത ബോധ്യപ്പെടുത്തിക്കൊള്ളും. അവരെന്നെ തള്ളിപ്പറയുമോ എന്നു ഞാന്‍ ആശങ്കിക്കുന്നു.'' (അല്‍ഖസ്വസ്വ് [28] : 34)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്റെ സഹോദരന് ഹാറൂന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിവുള്ളവനാകുന്നു. അതു കൊണ്ട് എന്നോടൊപ്പം എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായി കൊണ്ട് അവനെ നീ നിയോഗിക്കേണമേ. അവര്‍ എന്നെ നിഷേധിച്ചുകളയുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
2 Mokhtasar Malayalam
എൻ്റെ സഹോദരൻ ഹാറൂൻ എന്നെക്കാൾ വ്യക്തമായ സംസാരശേഷിയുള്ളവനാണ്. അതിനാൽ അവനെ കൂടെ എന്നോടൊപ്പം എൻ്റെ സഹായിയായി നിയോഗിക്കുക. ഫിർഔനും അവൻ്റെ ജനതയും എന്നെ നിഷേധിച്ചുവെങ്കിൽ എനിക്ക് വേണ്ടി അവന് സംസാരിക്കാമല്ലോ? എനിക്ക് മുൻപ് ദൂതന്മാർ നിയോഗിക്കപ്പെട്ട സമൂഹങ്ങളുടെ പൊതുരീതി പോലെ -അവരെ നിഷേധിച്ചു തള്ളിയപോലെ- ഇവർ എന്നെയും നിഷേധിച്ചു തള്ളുമെന്ന് തീർച്ചയായും ഞാൻ ഭയക്കുന്നു.