Indeed, Pharaoh exalted himself in the land and made its people into factions, oppressing a sector among them, slaughtering their [newborn] sons and keeping their females alive. Indeed, he was of the corrupters. (Al-Qasas [28] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഫറവോന് നാട്ടില്‍ അഹങ്കരിച്ചുനടന്നു. അന്നാട്ടുകാരെ വിവിധ വിഭാഗങ്ങളാക്കി. അവരിലൊരു വിഭാഗത്തെ പറ്റെ ദുര്‍ബലമാക്കി. അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. പെണ്മക്കളെ ജീവിക്കാന്‍ വിട്ടു. അവന് നാശകാരികളില്‍ പെട്ടവനായിരുന്നു; തീര്‍ച്ച. (അല്‍ഖസ്വസ്വ് [28] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും ഫിര്ഔന് നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന് വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന് നാശകാരികളില്‍ പെട്ടവനായിരുന്നു.
2 Mokhtasar Malayalam
തീർച്ചയായും ഫിർഔൻ ഈജിപ്തിൻ്റെ ഭൂമിയിൽ അങ്ങേയറ്റം അതിരുകവിയുകയും, അവിടെ സ്വേഛാധിപതിയായി വാഴുകയും ചെയ്തു. അവിടെയുള്ള ജനങ്ങളെ പരസ്പരം ഭിന്നിപ്പുണ്ടാക്കുന്നതിനായി വ്യത്യസ്ത കക്ഷികളാക്കി അവൻ തീർക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ -അതായത് ഇസ്റാഈൽ സന്തതികളെ- അവൻ ദുർബലരാക്കുകയും, അവരുടെ ആൺമക്കളെ അറുകൊല നടത്തുകയും, അവരുടെ പെൺമക്കളെ തങ്ങളെ സേവിക്കുന്നതിനും (ഇസ്രാഈല്യരെ) അങ്ങേയറ്റം അപമാനിക്കുന്നതിനുമായി ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. ഭൂമിയിൽ അതിക്രമവും അതിരുവിട്ട പ്രവർത്തനവും അഹങ്കാരവുമായി കുഴപ്പം വിതച്ചിരുന്നവരിൽ പെട്ട ഒരുത്തൻ തന്നെയായിരുന്നു അവൻ.