And it will be said, "Invoke your 'partners,'" and they will invoke them; but they will not respond to them, and they will see the punishment. If only they had followed guidance! (Al-Qasas [28] : 64)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അന്ന് ഇവരോടിങ്ങനെ പറയും: ''നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ.'' അപ്പോഴിവര്‍ അവരെ വിളിച്ചുനോക്കും. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്കുകയില്ല. ഇവരോ ശിക്ഷ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ നേര്‍വഴിയിലായിരുന്നെങ്കില്‍! (അല്‍ഖസ്വസ്വ് [28] : 64)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന് (ബഹുദൈവവാദികളോട്) പറയപ്പെടും. അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ (പങ്കാളികള്‍) ഇവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. ശിക്ഷ ഇവര്‍ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ സന്മാര്ഗം പ്രാപിച്ചിരുന്നെങ്കില്‍.
2 Mokhtasar Malayalam
അവരോട് പറയപ്പെടും: നിങ്ങളുടെ പങ്കാളികളെ വിളിക്കൂ; നിങ്ങളിപ്പോൾ അകപ്പെട്ടിരിക്കുന്ന ഈ അപമാനത്തിൽ നിന്ന് അവർ നിങ്ങളെ രക്ഷപ്പെടുത്തട്ടെ! അങ്ങനെ തങ്ങളുടെ പങ്കാളികളെ അവർ വിളിച്ചു. എന്നാൽ ഇവരുടെ വിളികൾക്ക് അവർ ഉത്തരം നൽകുകയില്ല. തങ്ങൾക്കായി ഒരുക്കി വെക്കപ്പെട്ടിരിക്കുന്ന ശിക്ഷ അവർ നേരിൽ കാണും. ഇഹലോകത്തായിരിക്കെ തങ്ങൾ സന്മാർഗം പ്രാപിച്ചിരുന്നെങ്കിൽ എന്ന് അവർ അതിയായി ആഗ്രഹിക്കുകയും ചെയ്യും.