Indeed, you approach men and obstruct the road and commit in your meetings [every] evil." And the answer of his people was not but that they said, "Bring us the punishment of Allah, if you should be of the truthful." (Al-'Ankabut [29] : 29)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''നിങ്ങള്‍ കാമശമനത്തിന് പുരുഷന്മാരെ സമീപിക്കുന്നു. നേരായവഴി കൈവെടിയുന്നു. സദസ്സുകളില്‍പോലും നീചകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നു.'' അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ പ്രതികരണം ഇതുമാത്രമായിരുന്നു: ''നീ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയിങ്ങു കൊണ്ടുവരിക. നീ സത്യവാനെങ്കില്‍.'' (അല്‍അന്‍കബൂത്ത് [29] : 29)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്മാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗം ലംഘിക്കുകയും[1] നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്റെ ജനത മറുപടിയൊന്നും നല്കുകയുണ്ടായില്ല; നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷ നീ കൊണ്ടുവാ എന്ന് അവര്‍ പറഞ്ഞതല്ലാതെ.
[1] 'തഖ്കത്വഊന സ്സബീലഃ' എന്ന വാക്കിന് നിങ്ങള്‍ കൊള്ള ചെയ്യുന്നു എന്നും നിങ്ങള്‍ വഴി തടസ്സപ്പെടുത്തുന്നു എന്നും വ്യാഖ്യാനം നല്കപ്പെട്ടിട്ടുണ്ട്.
2 Mokhtasar Malayalam
നിങ്ങൾ കാമനിവൃത്തിക്കായി പുരുഷന്മാരുമായി ഗുദസംഭോഗം നടത്തുകയും, യാത്രക്കാരുടെ വഴി മുടക്കുകയും ചെയ്യുകയാണോ?! നിങ്ങൾ ചെയ്യുന്ന ഈ മ്ലേഛവൃത്തി ഭയന്നു കൊണ്ട് അവർ നിങ്ങൾക്കരികിലൂടെ സഞ്ചരിക്കുന്നില്ല. നിങ്ങളുടെ സദസ്സുകളിൽ നഗ്നതാപ്രദർശനം നടത്തിയും നിങ്ങൾക്കരികിലൂടെ പോകുന്നവരെ വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും ഉപദ്രവിച്ചും നികൃഷ്ടമായ പ്രവർത്തനങ്ങൾ ചെയ്യുകയുമാണോ നിങ്ങൾ?! എന്നാൽ ഈ തിന്മകൾ ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കിയ ലൂത്വിനോട് അദ്ദേഹത്തിൻ്റെ ജനതയുടെ മറുപടി: 'നീ ഞങ്ങളെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷ ഞങ്ങൾക്ക് കൊണ്ടു വരൂ; നീ ഈ പറയുന്നതിൽ സത്യസന്ധനാണെങ്കിൽ (അതാണ് വേണ്ടത്).' എന്നു മാത്രമായിരുന്നു.