And is it not sufficient for them that We revealed to you the Book [i.e., the Quran] which is recited to them? Indeed in that is a mercy and reminder for a people who believe. (Al-'Ankabut [29] : 51)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നു എന്നതുപോരേ അവര്‍ക്ക് തെളിവായി. അതവരെ ഓതിക്കേള്‍പ്പിക്കുന്നുമുണ്ട്. സംശയമില്ല; വിശ്വസിക്കുന്ന ജനത്തിന് അതില്‍ ധാരാളം അനുഗ്രഹമുണ്ട്. മതിയായ ഉദ്ബോധനവും. (അല്‍അന്‍കബൂത്ത് [29] : 51)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു എന്നതു തന്നെ അവര്‍ക്കു (തെളിവിന്) മതിയായിട്ടില്ലേ? അതവര്‍ക്ക് ഓതികേള്‍പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ അനുഗ്രഹവും ഉല്‍ബോധനവുമുണ്ട്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ദൃഷ്ടാന്തങ്ങൾ ആവശ്യപ്പെടുന്ന ഇക്കൂട്ടർക്ക് മേൽ പാരായണം ചെയ്യപ്പെടുന്ന രൂപത്തിൽ അങ്ങയുടെ മേൽ നാം ഖുർആൻ അവതരിപ്പിച്ചിട്ടുണ്ട് എന്നത് അവർക്ക് മതിയായിട്ടില്ലേ?! തീർച്ചയായും അവരുടെ മേൽ അവതരിക്കപ്പെട്ട ഖുർആനിൽ (അല്ലാഹുവിൽ) വിശ്വസിക്കുന്ന ജനങ്ങൾക്ക് കാരുണ്യവും ഉൽബോധനവുമുണ്ട്. ഖുർആനിലുള്ളത് ഉപകാരപ്പെടുന്നതും അത്തരക്കാർക്കാകുന്നു. അവർ ആവശ്യപ്പെടുന്ന രൂപത്തിൽ, മുൻപുള്ള നബിമാർക്ക് മേൽ അവതരിക്കപ്പെട്ടതിന് സമാനമായതിനെക്കാൾ ഉത്തമമായതാകുന്നു അവർക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ.