Beautified for people is the love of that which they desire – of women and sons, heaped-up sums of gold and silver, fine branded horses, and cattle and tilled land. That is the enjoyment of worldly life, but Allah has with Him the best return [i.e., Paradise]. (Ali 'Imran [3] : 14)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സ്ത്രീകള്‍, മക്കള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, കൃഷിയിടങ്ങള്‍ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു. അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗ വിഭവങ്ങളാണ്. എന്നാല്‍ ഏറ്റവും ഉത്തമമായ സങ്കേതം അല്ലാഹുവിങ്കലാകുന്നു. (ആലുഇംറാന് [3] : 14)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഭാര്യമാര്‍, പുത്രന്മാര്, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.
2 Mokhtasar Malayalam
സ്ത്രീകൾ, സന്താനങ്ങൾ, കുന്നുകൂടുന്ന സ്വർണ്ണം, വെള്ളി, ഇണക്കമുള്ള നല്ലയിനം കുതിരകൾ, ഒട്ടകവും പശുവും ആടും പോലെയുള്ള നാൽകാലികൾ, കൃഷി എന്നിങ്ങനെയുള്ള വസ്തുക്കളോടുള്ള ആഗ്രഹം മനുഷ്യർക്ക് പരീക്ഷണമെന്നോണം അല്ലാഹു ഭംഗിയാക്കി തോന്നിപ്പിച്ചിരിക്കുന്നു. എന്നാൽ ഇവയെല്ലാം ഐഹിക വിഭവങ്ങൾ മാത്രമാകുന്നു; കുറച്ചു കാലം ആസ്വദിച്ച ശേഷം അവയെല്ലാം ഇല്ലാതെയാകും. അതിനാൽ (അല്ലാഹുവിൽ) വിശ്വസിച്ചവരുടെ ഹൃദയം അവയുമായി ബന്ധിക്കപ്പെടരുത്. അല്ലാഹുവിൻറെ അടുക്കലാകുന്നു (മനുഷ്യർക്ക്) ചെന്നുചേരാനുള്ള ഉത്തമ സങ്കേതം. ആകാശ ഭൂമികളോളം വിശാലമായ സ്വർഗ്ഗമാകുന്നു അത്.