We will cast terror into the hearts of those who disbelieve for what they have associated with Allah of which He had not sent down [any] authority. And their refuge will be the Fire, and wretched is the residence of the wrongdoers. (Ali 'Imran [3] : 151)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കും. അല്ലാഹുവിന്റെ പങ്കാളികളാണെന്നതിന് അവനൊരു തെളിവും നല്കിയിട്ടില്ലാത്ത വസ്തുക്കളെ അവര്‍ അവന്റെ പങ്കാളികളാക്കിയതിനാലാണിത്. നാളെ അവരുടെ താവളം നരകമത്രെ. അക്രമികളുടെ വാസസ്ഥലം എത്ര ചീത്ത! (ആലുഇംറാന് [3] : 151)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട് അവര്‍ പങ്കുചേര്‍ത്തതിന്റെ ഫലമാണത്. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം!
2 Mokhtasar Malayalam
അല്ലാഹുവിനെ നിഷേധിച്ചവരുടെ ഹൃദയത്തിൽ നാം കടുത്ത ഭയം ഇട്ടുനൽകുന്നതാണ്. അങ്ങനെ നിങ്ങളോടുള്ള യുദ്ധത്തിൽ നിലയുറപ്പിക്കാൻ അവർക്ക് സാധിക്കില്ല. തങ്ങളുടെ ദേഹേഛകളുടെ അടിസ്ഥാനത്തിൽ അല്ലാഹുവിനുള്ള ആരാധനയിൽ മറ്റു ആരാധ്യന്മാരെ അവർ പങ്കുചേർത്തത് കാരണത്താലാകുന്നു അത്. അതിന് യാതൊരു തെളിവും അല്ലാഹു അവതരിപ്പിച്ചിട്ടില്ല. പരലോകത്ത് അവർ മടങ്ങിച്ചെല്ലുന്ന അവരുടെ സങ്കേതം നരകമത്രെ. അതിക്രമികൾക്ക് എത്ര മോശം സങ്കേതമാണ് നരകമെന്നത്!