Rejoicing in what Allah has bestowed upon them of His bounty, and they receive good tidings about those [to be martyred] after them who have not yet joined them – that there will be no fear concerning them, nor will they grieve. (Ali 'Imran [3] : 170)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു അവര്‍ക്കു നല്കിയ അനുഗ്രഹത്തിലവര്‍ സന്തുഷ്ടരാണ്. തങ്ങളുടെ പിന്നിലുള്ളവരും തങ്ങളോടൊപ്പം വന്നെത്തിയിട്ടില്ലാത്തവരുമായ വിശ്വാസികളുടെ കാര്യത്തിലുമവര്‍ സംതൃപ്തരാണ്. അവര്‍ക്ക് ഒന്നും പേടിക്കാനോ ദുഃഖിക്കാനോ ഇല്ലെന്നതിനാലാണിത്. (ആലുഇംറാന് [3] : 170)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു.
2 Mokhtasar Malayalam
അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അവൻ്റെ ഔദാര്യം കാരണത്താൽ സൗഭാഗ്യം അവരെ പൊതിയുകയും, ആഹ്ളാദം അവരെ മൂടുകയും ചെയ്തിരിക്കുന്നു. ഇഹലോകത്ത് ബാക്കിയുള്ള തങ്ങളുടെ സഹോദരങ്ങളും തങ്ങളോടൊപ്പം വന്നുചേരുമെന്ന് അവർ പ്രതീക്ഷിക്കുകയും, അതിനായി അവർ കാത്തിരിക്കുകയും ചെയ്യുന്നു. അവരും അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലായിരിക്കെ മരണപ്പെട്ടാൽ തങ്ങൾക്ക് ലഭിച്ചത് പോലുള്ള ഔദാര്യം അവർക്കും ലഭിക്കുന്നതാണ്. വരാനിരിക്കുന്ന പരലോകത്തിൻ്റെ കാര്യത്തിൽ യാതൊരു ഭയവും അവർക്കുണ്ടാവുകയില്ല. ഇഹലോകത്ത് നഷ്ടപ്പെട്ട വിഭവങ്ങളെ കുറിച്ചോർത്തുള്ള ദുഃഖവും അവരെ ബാധിക്കുകയില്ല.