And [mention, O Muhammad], when Allah took a covenant from those who were given the Scripture, [saying], "You must make it clear [i.e., explain it] to the people and not conceal it." But they threw it away behind their backs and exchanged it for a small price. And wretched is that which they purchased. (Ali 'Imran [3] : 187)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഓര്‍ക്കുക: വേദം കിട്ടിയവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുമെന്നും നിങ്ങളത് ഒളിപ്പിച്ചുവെക്കുകയില്ലെന്നും അല്ലാഹു ഉറപ്പു വാങ്ങിയിരുന്നു. എന്നിട്ടും അവരത് തങ്ങളുടെ പിറകിലേക്ക് വലിച്ചെറിഞ്ഞു. നിസ്സാരമായ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. അവര്‍ പകരം വാങ്ങുന്നത് വളരെ ചീത്തതന്നെ. (ആലുഇംറാന് [3] : 187)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! വേദക്കാരായ യഹൂദ നസ്വാറാക്കളിലെ പണ്ഡിതന്മാരിൽ നിന്ന് അല്ലാഹു ഉറപ്പായ ഒരു കരാർ സ്വീകരിച്ച സന്ദർഭം ഓർക്കുക. അല്ലാഹുവിൻ്റെ ഗ്രന്ഥം നിങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു നൽകണമെന്നും, അതിലുള്ള സന്മാർഗം നിങ്ങൾ മറച്ചു വെക്കരുതെന്നും, മുഹമ്മദ് നബി -ﷺ- യുടെ പ്രവാചകത്വം അറിയിക്കുന്നത് മൂടിവെക്കരുതെന്നുമായിരുന്നു ആ കരാർ. എന്നാൽ അവർ ആ കരാർ ഉപേക്ഷിക്കുക മാത്രമാണ് ചെയ്തത്. അതിനവർ ശ്രദ്ധ കൊടുക്കുകയേ ചെയ്തില്ല. അങ്ങനെ അവർ സത്യം മറച്ചു വെക്കുകയും, അസത്യം വെളിവാക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ കരാറിന് പകരമായി അവർ സ്വീകരിച്ചത് തീർത്തും തുഛമായ വിലയാണ്; അവർക്ക് ലഭിച്ചേക്കാവുന്ന സമ്പത്തും സ്ഥാനമാനങ്ങളുമാണത്. അല്ലാഹുവിൻ്റെ കരാറിന് പകരമായി അവർ സ്വീകരിച്ച ഈ പ്രതിഫലം എത്ര നീചമാകുന്നു.