Who remember Allah while standing or sitting or [lying] on their sides and give thought to the creation of the heavens and the earth, [saying], "Our Lord, You did not create this aimlessly; exalted are You [above such a thing]; then protect us from the punishment of the Fire. (Ali 'Imran [3] : 191)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍; ആകാശഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: ''ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ. (ആലുഇംറാന് [3] : 191)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
2 Mokhtasar Malayalam
തങ്ങളുടെ എല്ലാ അവസ്ഥാന്തരങ്ങളിലും അല്ലാഹുവിനെ ഓർക്കുന്നവരത്രെ അവർ. നിൽക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴുമെല്ലാം (അവർ അല്ലാഹുവിനെ ഓർക്കുന്നു). ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചാണ് അവരുടെ ബുദ്ധിയെ അവർ ചിന്തിക്കാൻ വിട്ടിരിക്കുന്നത്. അവർ പറയുന്നു: ഞങ്ങളുടെ റബ്ബേ! ഈ മഹത്തരമായ സൃഷ്ടിപ്പ് നീ ഉണ്ടാക്കിയത് വെറുതെയല്ല. അങ്ങനെ നിരർത്ഥകമായതെന്തെങ്കിലും ചെയ്യുക എന്നതിൽ നിന്ന് നീ പരിശുദ്ധനായിരിക്കുന്നു. അതിനാൽ നന്മകൾ പ്രവർത്തിക്കാൻ ഞങ്ങൾക്ക് സൗകര്യം ചെയ്തു നൽകിയും, തിന്മകളിൽ നിന്ന് ഞങ്ങളെ സംരക്ഷിച്ചു കൊണ്ടും നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ!