It is Allah who sends the winds, and they stir the clouds and spread them in the sky however He wills, and He makes them fragments so you see the rain emerge from within them. And when He causes it to fall upon whom He wills of His servants, immediately they rejoice (Ar-Rum [30] : 48)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കാറ്റുകളെ അയക്കുന്നത് അല്ലാഹുവാണ്. അങ്ങനെ ആ കാറ്റുകള്‍ മേഘത്തെ ചലിപ്പിക്കുന്നു. അവനിച്ഛിക്കുംപോലെ ആ മേഘത്തെ ആകാശത്തു പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുന്നു. അപ്പോള്‍ അവയ്ക്കിടയില്നിന്ന് മഴത്തുള്ളികള്‍ പുറത്തുവരുന്നതായി നിനക്കുകാണാം. അങ്ങനെ അവന് തന്റെ ദാസന്മാരില് നിന്ന് താനിച്ഛിക്കുന്നവര്‍ക്ക് ആ മഴയെത്തിച്ചുകൊടുക്കുന്നു. അതോടെ അവര്‍ ആഹ്ലാദഭരിതരാകുന്നു. (അര്‍റൂം [30] : 48)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന് ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴ പുറത്തു വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസന്മാരില് നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന് ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുകയും തെളിക്കുകയും ചെയ്യുന്നവൻ. അങ്ങനെ ആ കാറ്റ് മേഘങ്ങളെ ഇളക്കിവിടുകയും ചലിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് അവൻ ഉദ്ദേശിക്കുന്ന പ്രകാരം കൂടിയോ കുറഞ്ഞോ അവയെ ആകാശത്ത് പരത്തുകയും, അവയെ കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോൾ -നീ നോക്കിയാൽ- ആ മേഘങ്ങൾക്കിടയിൽ നിന്ന് മഴ പുറത്തു വരുന്നത് നിനക്ക് കാണാം. അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് മേൽ ആ മഴ അവൻ വർഷിപ്പിച്ചാൽ അവരതാ അല്ലാഹു മഴ വർഷിപ്പിച്ചു കൊണ്ട് അവർക്ക് ചെയ്തു നൽകിയ കാരുണ്യത്തിൽ സന്തോഷിക്കുന്നു. അതിന് ശേഷം അവർക്കും അവരുടെ കന്നുകാലികൾക്കും ആവശ്യമുള്ളത് ഭൂമി മുളപ്പിക്കുകയും ചെയ്യുന്നു.