So be patient. Indeed, the promise of Allah is truth. And let them not disquiet you who are not certain [in faith]. (Ar-Rum [30] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതിനാല്‍ നീ ക്ഷമിക്കൂ. അല്ലാഹുവിന്റെ വാഗ്ദാനം തീര്‍ത്തും സത്യം തന്നെ. ദൃഢവിശ്വാസമില്ലാത്ത ജനം നിനക്കൊട്ടും ചാഞ്ചല്യം വരുത്താതിരിക്കട്ടെ. (അര്‍റൂം [30] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ.[1]
[1] അവിശ്വാസികളുടെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നിന്റെ നിശ്ചയദാര്‍ഢ്യത്തിന് ഇളക്കം തട്ടിക്കാതിരിക്കട്ടെ എന്നര്‍ത്ഥം.
2 Mokhtasar Malayalam
അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളുടെ സമൂഹം താങ്കളെ നിഷേധിക്കുന്നതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. തീർച്ചയായും അല്ലാഹു താങ്കളെ സഹായിക്കുകയും താങ്കൾക്ക് അധികാരം നൽകുകയും ചെയ്യുമെന്ന വാഗ്ദാനം സ്ഥിരപ്പെട്ടതാകുന്നു; അതിൽ യാതൊരു സംശയവുമില്ല. തങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നവരാണെന്ന കാര്യത്തിൽ ദൃഢവിശ്വാസമില്ലാത്തവർ ക്ഷമ ഉപേക്ഷിക്കാനും ധൃതി പിടിക്കാനും താങ്കളെ പ്രേരിപ്പിക്കാതിരിക്കട്ടെ.