Awalam yatafakkaroo feee anfusihim; maa khalaqal laahus samaawaati wal arda wa maa bainahumaaa illaa bil haqqi wa ajalim musammaa; wa inna kaseeram minan naasi biliqaaa'i Rabbihim lakaafiroon (ar-Rūm 30:8)
Do they not contemplate within themselves? Allah has not created the heavens and the earth and what is between them except in truth and for a specified term. And indeed, many of the people, in the meeting with their Lord, are disbelievers. (Ar-Rum [30] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സ്വന്തത്തെ സംബന്ധിച്ച് അവര്‍ ചിന്തിച്ചിട്ടില്ലേ? ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും ശരിയായ ക്രമപ്രകാരവും കൃത്യമായ അവധി നിശ്ചയിച്ചുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. മനുഷ്യരിലേറെപ്പേരും തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറയുന്നവരാണ്. (അര്‍റൂം [30] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവരുടെ സ്വന്തത്തെപ്പറ്റി അവര്‍ ചിന്തിച്ചുനോക്കിയിട്ടില്ലേ? ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ശരിയായ മുറപ്രകാരവും നിര്‍ണിതമായ അവധിയോടു കൂടിയുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതില്‍ വിശ്വാസമില്ലാത്തവരത്രെ.
2 Mokhtasar Malayalam
നിഷേധികളായ ഈ ബഹുദൈവാരാധകർ സ്വശരീരങ്ങളെക്കുറിച്ച് തന്നെ ചിന്തിച്ചു നോക്കിയിട്ടില്ലേ; എങ്ങനെയാണ് അല്ലാഹു അവയെ സൃഷ്ടിക്കുകയും കൃത്യമാക്കുകയും ചെയ്തതെന്ന്?! ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും അല്ലാഹു യാഥാർഥ്യമായിട്ടല്ലാതെ സൃഷ്ടിച്ചിട്ടില്ല. അവയെ ഒന്നും അവൻ വൃഥാ പടച്ചതമല്ല. അവക്കെല്ലാം ഇഹലോകത്ത് നിലനിൽക്കേണ്ട നിർണ്ണിതമായ ഒരു അവധി അവൻ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും മനുഷ്യരിൽ ധാരാളം പേർ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നത് നിഷേധിക്കുന്നവരാകുന്നു. അതു കൊണ്ടാണ് അവർ പുനരുത്ഥാനനാളിനായി തങ്ങളുടെ രക്ഷിതാവിന് തൃപ്തികരമായ സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് തയ്യാറെടുക്കാത്തത്.