Wa laqad aatainaa Luqmaanal hikmata anishkur lillaah; wa many yashkur fa innamaa yashkuru linafsihee wa man kafara fa innal laaha Ghaniyyun Hameed (Luq̈mān 31:12)
And We had certainly given Luqman wisdom [and said], "Be grateful to Allah." And whoever is grateful is grateful for [the benefit of] himself. And whoever denies [His favor] – then indeed, Allah is Free of need and Praiseworthy. (Luqman [31] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ലുഖ്മാന്ന് നാം തത്ത്വജ്ഞാനം നല്കി. അദ്ദേഹത്തോട് നാം ആവശ്യപ്പെട്ടു: ''നീ അല്ലാഹുവിനോടു നന്ദി കാണിക്കുക.'' ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കില്‍ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് അവനതു ചെയ്യുന്നത്. ആരെങ്കിലും നന്ദികേടു കാണിക്കുകയാണെങ്കിലോ, അറിയുക: തീര്‍ച്ചയായും അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്. (ലുഖ്മാന് [31] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ലുഖ്മാന് നാം തത്വജ്ഞാനം നല്കുകയുണ്ടായി, നീ അല്ലാഹുവോട് നന്ദികാണിക്കുക. ആര് നന്ദികാണിച്ചാലും തന്റെ ഗുണത്തിനായി തന്നെയാണ് അവന് നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു. (എന്ന് അദ്ദേഹത്തോട് നാം അനുശാസിച്ചു.)
2 Mokhtasar Malayalam
ലുഖ്മാന് (ഇസ്ലാം) മതത്തിൽ അവഗാഹവും, എല്ലാ കാര്യങ്ങളിലും ഏറ്റവും ശരിയായതെന്തോ അതും നാം നൽകി. നാം അദ്ദേഹത്തോട് പറഞ്ഞു: ഹേ ലുഖ്മാൻ! അല്ലാഹുവിനെ അനുസരിക്കാനുള്ള സൗഭാഗ്യം നൽകി കൊണ്ട് നിൻ്റെ മേൽ അനുഗ്രഹം ചൊരിഞ്ഞ നിൻ്റെ രക്ഷിതാവിന് നന്ദി കാണിക്കുക. ആരെങ്കിലും തൻ്റെ രക്ഷിതാവിനോട് നന്ദി കാണിക്കുന്നെങ്കിൽ അവൻ്റെ നന്ദിയുടെ ഗുണഫലം അവന് തന്നെയാണ് ലഭിക്കുന്നത്. അല്ലാഹു അവൻ്റെ നന്ദിയിൽ നിന്ന് ധന്യനാണ് (ഗനിയ്യ്). ആരെങ്കിലും അല്ലാഹു അവൻ്റെ മേൽ ചൊരിഞ്ഞ അനുഗ്രഹത്തെ നിഷേധിക്കുകയും, നന്ദികേട് കാണിക്കുകയും ചെയ്താൽ അവൻ്റെ നന്ദികേടിൻ്റെ ദോഷഫലവും അവന് തന്നെ. അല്ലാഹുവിന് അത് യാതൊരു ഉപദ്രവവും ഏൽപ്പിക്കുകയില്ല. അവൻ തൻ്റെ സർവ്വ സൃഷ്ടികളിൽ നിന്നും ധന്യനാകുന്നു. എല്ലാ സ്ഥിതിവിശേഷങ്ങളിലും സ്തുത്യർഹനുമാകുന്നു.