And [mention, O Muhammad], when Luqman said to his son while he was instructing him, "O my son, do not associate [anything] with Allah. Indeed, association [with Him] is great injustice." (Luqman [31] : 13)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ലുഖ്മാന് തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ''എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച.'' (ലുഖ്മാന് [31] : 13)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ലുഖ്മാന് തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും ശിർക് (അല്ലാഹുവിൽ പങ്കുചേര്‍ക്കൽ) വലിയ അക്രമം തന്നെയാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ലുഖ്മാൻ തൻ്റെ മകന് നന്മയിൽ താല്പര്യം ജനിപ്പിച്ചും, തിന്മയിൽ നിന്ന് താക്കീത് ചെയ്തു കൊണ്ടും സംസാരിച്ച സന്ദർഭം സ്മരിക്കുക. അദ്ദേഹം പറഞ്ഞു: എൻ്റെ പൊന്നുമകനേ! അല്ലാഹുവിനോടൊപ്പം മറ്റാരെയും നീ ആരാധിക്കരുത്. തീർച്ചയായും അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെ ആരാധിക്കുക എന്നത് സ്വന്തത്തിന് ഏറ്റവും ഗുരുതരമായ കാര്യമാകുന്നു. കാരണം, നരകത്തിൽ ശാശ്വതമാകാൻ കാരണമാകുന്ന ഏറ്റവും വലിയ തിന്മയാകുന്നു അവൻ അതിലൂടെ പ്രവർത്തിച്ചിരിക്കുന്നത്.