[And Luqman said], "O my son, indeed if it [i.e., a wrong] should be the weight of a mustard seed and should be within a rock or [anywhere] in the heavens or in the earth, Allah will bring it forth. Indeed, Allah is Subtle and Aware. (Luqman [31] : 16)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
''എന്റെ കുഞ്ഞുമോനേ, കര്‍മം കടുകുമണിത്തൂക്കത്തോളമാണെന്നു കരുതുക. എന്നിട്ട് അതൊരു പാറക്കല്ലിനുള്ളിലോ ആകാശഭൂമികളിലെവിടെയെങ്കിലുമോ ആണെന്നു വെക്കുക; എന്നാലും അല്ലാഹു അത് പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.'' നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞനും അഗാധജ്ഞനുമാണ്. (ലുഖ്മാന് [31] : 16)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
2 Mokhtasar Malayalam
എൻ്റെ കുഞ്ഞുമകനേ! തീർച്ചയായും നന്മയും തിന്മയും -അത് എത്ര ചെറുതാകട്ടെ; അണുമണിയോളം ചെറുതാണ് അത് എങ്കിലും-, ഏതെങ്കിലും പാറക്കുള്ളിൽ ആർക്കും കാണാൻ കഴിയാത്തിടത്താണെങ്കിലും, അല്ലെങ്കിൽ ആകാശങ്ങളിലോ ഭൂമിയിലോ എവിടെയാണെങ്കിലും; തീർച്ചയായും അല്ലാഹു പരലോകത്ത് അത് കൊണ്ടു വരിക തന്നെ ചെയ്യും. അതിനുള്ള പ്രതിഫലവും അല്ലാഹു നൽകും. തീർച്ചയായും അല്ലാഹു അതീവ ഗോപ്യമായവ അറിയുന്നവനാകുന്നു (ലത്വീഫ്); അവന് അതിസൂക്ഷ്മമായ കാര്യങ്ങൾ പോലും അവ്യക്തമാവുകയില്ല. അവയുടെയെല്ലാം സത്യാവസ്ഥയും സ്ഥാനങ്ങളും അറിയുന്ന സൂക്ഷ്മജ്ഞാനിയുമാകുന്നു (ഖബീർ) അവൻ.