Do you not see [i.e., know] that Allah causes the night to enter the day and causes the day to enter the night and has subjected the sun and the moon, each running [its course] for a specified term, and that Allah, of whatever you do, is Aware? (Luqman [31] : 29)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തീര്‍ച്ചയായും അല്ലാഹു രാവിനെ പകലില്‍ കടത്തിവിടുന്നു; പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. അവന് സൂര്യചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ ചരിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. ഇതൊന്നും നിങ്ങള്‍ കണ്ടറിയുന്നില്ലേ? (ലുഖ്മാന് [31] : 29)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് നീ കണ്ടില്ലേ? അവന് സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിര്‍ണിതമായ ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണെന്നും (നീ ആലോചിച്ചിട്ടില്ലേ?)
2 Mokhtasar Malayalam
അല്ലാഹു പകലിൽ വർദ്ധനവുണ്ടാകുന്നതിനായി രാത്രിയിൽ നിന്ന് കുറവ് വരുത്തുന്നതും, രാത്രിയിൽ വർദ്ധനവുണ്ടാകുന്നതിനായി പകലിൽ നിന്ന് കുറവ് വരുത്തുന്നതും നീ കണ്ടില്ലേ?! സൂര്യൻ്റെയും ചന്ദ്രൻ്റെയും സഞ്ചാരപഥം അവൻ നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു; അതിനാൽ അവ അതിൻ്റെ ഭ്രമണപഥങ്ങളിൽ നിശ്ചയിക്കപ്പെട്ട ഒരു അവധി വരെ സഞ്ചരിക്കുന്നു (എന്നതും നീ കണ്ടില്ലേ?!) അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണെന്നും, നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും അവന് അവ്യക്തമാകില്ലെന്നും, അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുമെന്നും (നീ കാണുന്നില്ലേ?!)