Do you not see that ships sail through the sea by the favor of Allah that He may show you of His signs? Indeed in that are signs for everyone patient and grateful. (Luqman [31] : 31)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നീ കാണുന്നില്ലേ; കടലില്‍ കപ്പല്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്താലാണെന്ന്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങളെ കാണിക്കാനാണിത്. നന്നായി ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്ന ഏവര്‍ക്കും ഇതില്‍ ധാരാളം തെളിവുകളുണ്ട്. (ലുഖ്മാന് [31] : 31)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
കടലിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം നിമിത്തമാണെന്ന് നീ കണ്ടില്ലേ? അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ വേണ്ടിയത്രെ അത്. ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ ഔദാര്യവും അവൻ കീഴ്പെടുത്തി നൽകിയതും കാരണത്താൽ കപ്പലുകൾ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത് നീ കണ്ടില്ലേ?! ജനങ്ങളേ! അല്ലാഹുവിൻ്റെ ശക്തിയും അവൻ്റെ ഔദാര്യവും ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളിൽ ചിലത് നിങ്ങൾ കാണുന്നതിനത്രെ അത്. തന്നെ ബാധിക്കുന്ന പ്രയാസങ്ങളിൽ നന്നായി ക്ഷമിക്കുകയും, തനിക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളിൽ ധാരാളമായി നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഏവർക്കും അതിൽ അല്ലാഹുവിൻ്റെ ശക്തിയിലേക്കുള്ള സൂചനകളുണ്ട്.