Skip to main content

وَاِذَا تُتْلٰى عَلَيْهِ اٰيٰتُنَا وَلّٰى مُسْتَكْبِرًا كَاَنْ لَّمْ يَسْمَعْهَا كَاَنَّ فِيْٓ اُذُنَيْهِ وَقْرًاۚ فَبَشِّرْهُ بِعَذَابٍ اَلِيْمٍ  ( لقمان: ٧ )

wa-idhā tut'lā
وَإِذَا تُتْلَىٰ
And when are recited
ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ
ʿalayhi
عَلَيْهِ
to him
അവനു
āyātunā
ءَايَٰتُنَا
Our Verses
നമ്മുടെ ആയത്തുകൾ (ലക്ഷ്യങ്ങൾ, വേദവാക്യങ്ങൾ)
wallā
وَلَّىٰ
he turns away
അവൻ തിരിഞ്ഞുപോകും
mus'takbiran
مُسْتَكْبِرًا
arrogantly
ഗർവ്വ് (അഹംഭാവം) നടിച്ചുകൊണ്ട്
ka-an lam yasmaʿhā
كَأَن لَّمْ يَسْمَعْهَا
as if not he (had) heard them
അവനതു കേൾക്കാത്തതുപോലെ
ka-anna fī udhunayhi
كَأَنَّ فِىٓ أُذُنَيْهِ
as if in his ears
അവൻറെ രണ്ടു കാതുകളിലുള്ള പ്രകാരം
waqran
وَقْرًاۖ
(is) deafness
ഒരു കട്ടി, ഭാരം
fabashir'hu
فَبَشِّرْهُ
So give him tidings
എന്നാൽ അവനു സന്തോഷമറിയിക്കുക
biʿadhābin
بِعَذَابٍ
of a punishment
ശിക്ഷയെക്കുറിച്ചു
alīmin
أَلِيمٍ
painful
വേദനയേറിയ

Wa izaa tutlaa 'alayhi Aayaatunaa wallaa mustakbiran ka al lam yasma'haa ka anna feee uzunwihi waqran fabash shiru bi'azaabin aleem (Luq̈mān 31:7)

English Sahih:

And when Our verses are recited to him, he turns away arrogantly as if he had not heard them, as if there was in his ears deafness. So give him tidings of a painful punishment. (Luqman [31] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരിലൊരുവനെ നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചാല്‍ അഹങ്കാരത്തോടെ തിരിഞ്ഞുനടക്കും. അങ്ങനെയൊന്നു കേട്ടിട്ടുപോലുമില്ലാത്ത വിധം. അവന്റെ ഇരു കാതുകളിലും അടപ്പുള്ളപോലെ. അതിനാലവനെ നോവേറിയ ശിക്ഷയെ സംബന്ധിച്ച 'ശുഭവാര്‍ത്ത' അറിയിക്കുക. (ലുഖ്മാന്‍ [31] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അത്തരം ഒരാള്‍ക്ക് നമ്മുടെ വചനങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ അഹങ്കരിച്ചു കൊണ്ട് തിരിഞ്ഞുകളയുന്നതാണ്‌. അവനത് കേട്ടിട്ടില്ലാത്തപോലെ. അവന്‍റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാല്‍ നീ അവന്ന് വേദനയേറിയ ശിക്ഷയെപ്പറ്റി 'സന്തോഷവാര്‍ത്ത'യറിയിക്കുക.