وَلَوْ شِئْنَا لَاٰتَيْنَا كُلَّ نَفْسٍ هُدٰىهَا وَلٰكِنْ حَقَّ الْقَوْلُ مِنِّيْ لَاَمْلَـَٔنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ اَجْمَعِيْنَ ( السجدة: ١٣ )
Wa law shi'naa la-aatainaa kulla nafsin hudaahaa wa laakin haqqal qawlu minnee la amla'anna jahannama minal jinnati wannaasi ajma'een (as-Sajdah 32:13)
English Sahih:
And if We had willed, We could have given every soul its guidance, but the word from Me will come into effect [that] "I will surely fill Hell with jinn and people all together. (As-Sajdah [32] : 13)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ എല്ലാ ഓരോരുത്തര്‍ക്കും നേര്‍വഴി കാണിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍ നമ്മില്‍ നിന്നുണ്ടായ പ്രഖ്യാപനം യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു. 'ജിന്നുകളാലും മനുഷ്യരാലും ഞാന്‍ നരകത്തെ നിറയ്ക്കുകതന്നെ ചെയ്യു'മെന്ന പ്രഖ്യാപനം. (അസ്സജദ [32] : 13)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ 'ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും' എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു.[1]
[1] തിന്മ ചെയ്യാനുള്ള പ്രലോഭനത്തെ അതിജീവിച്ചുകൊണ്ട് നന്മ തെരഞ്ഞടുക്കുന്നതിലാണ് മഹത്വം കുടികൊള്ളുന്നത്. മനുഷ്യര്‍ക്കും, ജിന്നുകള്‍ക്കും ഒരു പോലെ ഈ മഹത്വത്തിലെത്താന്‍ അല്ലാഹു അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ബോധപൂര്‍വ്വം തിന്മ തെരഞ്ഞടുക്കുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് അല്ലാഹുവിന്റെ നീതിയുടെ താല്പര്യമത്രെ. അതിനുവേണ്ടിയാണ് അവന്‍ നരകം ഒരുക്കിയിട്ടുള്ളത്.