تَنْزِيْلُ الْكِتٰبِ لَا رَيْبَ فِيْهِ مِنْ رَّبِّ الْعٰلَمِيْنَۗ ( السجدة: ٢ )
ഈ വേദപുസ്തകത്തിന്റെ അവതരണം പ്രപഞ്ചനാഥനില്‍ നിന്നാണ്. ഇതിലൊട്ടും സംശയമില്ല.
اَمْ يَقُوْلُوْنَ افْتَرٰىهُ ۚ بَلْ هُوَ الْحَقُّ مِنْ رَّبِّكَ لِتُنْذِرَ قَوْمًا مَّآ اَتٰىهُمْ مِّنْ نَّذِيْرٍ مِّنْ قَبْلِكَ لَعَلَّهُمْ يَهْتَدُوْنَ ( السجدة: ٣ )
അതല്ല; ഇത് അദ്ദേഹം കെട്ടിച്ചമച്ചുവെന്നാണോ അവര്‍ പറയുന്നത്? എന്നാല്‍; ഇതു നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണ്. നിനക്കു മുമ്പ് ഒരു മുന്നറിയിപ്പുകാരനും വന്നിട്ടില്ലാത്ത ജനതക്ക് മുന്നറിയിപ്പ് നല്‍കാനാണിത്. അവര്‍ നേര്‍വഴിയിലായേക്കാമല്ലോ.
اَللّٰهُ الَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ وَمَا بَيْنَهُمَا فِيْ سِتَّةِ اَيَّامٍ ثُمَّ اسْتَوٰى عَلَى الْعَرْشِۗ مَا لَكُمْ مِّنْ دُوْنِهٖ مِنْ وَّلِيٍّ وَّلَا شَفِيْعٍۗ اَفَلَا تَتَذَكَّرُوْنَ ( السجدة: ٤ )
ആറു നാളുകളിലായി ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും സൃഷ്ടിച്ചവനാണ് അല്ലാഹു. പിന്നെയവന്‍ സിംഹാസനസ്ഥനായി. അവനൊഴികെ നിങ്ങള്‍ക്കൊരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
يُدَبِّرُ الْاَمْرَ مِنَ السَّمَاۤءِ اِلَى الْاَرْضِ ثُمَّ يَعْرُجُ اِلَيْهِ فِيْ يَوْمٍ كَانَ مِقْدَارُهٗٓ اَلْفَ سَنَةٍ مِّمَّا تَعُدُّوْنَ ( السجدة: ٥ )
ആകാശം മുതല്‍ ഭൂമിവരെയുള്ള സകല സംഗതികളെയും അവന്‍ നിയന്ത്രിക്കുന്നു. പിന്നീട് ഒരുനാള്‍ ഇക്കാര്യം അവങ്കലേക്കുയര്‍ന്നുപോകുന്നു. നിങ്ങള്‍ എണ്ണുന്ന ഒരായിരം കൊല്ലത്തിന്റെ ദൈര്‍ഘ്യമുണ്ട് ആ നാളിന്.
ذٰلِكَ عٰلِمُ الْغَيْبِ وَالشَّهَادَةِ الْعَزِيْزُ الرَّحِيْمُۙ ( السجدة: ٦ )
ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനാണവന്‍. പ്രതാപിയും പരമദയാലുവുമാണ്.
الَّذِيْٓ اَحْسَنَ كُلَّ شَيْءٍ خَلَقَهٗ وَبَدَاَ خَلْقَ الْاِنْسَانِ مِنْ طِيْنٍ ( السجدة: ٧ )
താന്‍ സൃഷ്ടിച്ച ഏതും അന്യൂനം സുന്ദരമായി സൃഷ്ടിച്ചവന്‍. അവന്‍ കളിമണ്ണില്‍നിന്ന് മനുഷ്യസൃഷ്ടി ആരംഭിച്ചു.
ثُمَّ جَعَلَ نَسْلَهٗ مِنْ سُلٰلَةٍ مِّنْ مَّاۤءٍ مَّهِيْنٍ ۚ ( السجدة: ٨ )
പിന്നെ അവന്റെ സന്താനപരമ്പരയെ നിസ്സാരമായ വെള്ളത്തിന്റെസത്തില്‍ നിന്നുണ്ടാക്കി.
ثُمَّ سَوّٰىهُ وَنَفَخَ فِيْهِ مِنْ رُّوْحِهٖ وَجَعَلَ لَكُمُ السَّمْعَ وَالْاَبْصَارَ وَالْاَفْـِٕدَةَۗ قَلِيْلًا مَّا تَشْكُرُوْنَ ( السجدة: ٩ )
പിന്നീട് അവനെ വേണ്ടവിധം സന്തുലനപ്പെടുത്തി. തന്റെ ആത്മാവില്‍ നിന്ന് അതിലൂതി. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നു. എന്നിട്ടും നന്നെ കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.
وَقَالُوْٓا ءَاِذَا ضَلَلْنَا فِى الْاَرْضِ ءَاِنَّا لَفِيْ خَلْقٍ جَدِيْدٍ ەۗ بَلْ هُمْ بِلِقَاۤءِ رَبِّهِمْ كٰفِرُوْنَ ( السجدة: ١٠ )
അവര്‍ ചോദിക്കുന്നു: ''ഞങ്ങള്‍ മണ്ണില്‍ ലയിച്ചില്ലാതായാല്‍ പോലും പിന്നെയും പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ?'' അവര്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നതിനെ തള്ളിപ്പറയുന്നവരാണ്.
القرآن الكريم: | السجدة |
---|---|
Ayah Sajadat (سجدة): | 15 |
സൂറത്തുല്‍ (latin): | As-Sajdah |
സൂറത്തുല്‍: | 32 |
ആയത്ത് എണ്ണം: | 30 |
ആകെ വാക്കുകൾ: | 380 |
ആകെ പ്രതീകങ്ങൾ: | 1580 |
Number of Rukūʿs: | 3 |
Revelation Location: | മക്കാൻ |
Revelation Order: | 75 |
ആരംഭിക്കുന്നത്: | 3503 |