Only those believe in Our verses who, when they are reminded by them, fall down in prostration and exalt [Allah] with praise of their Lord, and they are not arrogant. (As-Sajdah [32] : 15)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നമ്മുടെ വചനങ്ങള്‍ വഴി ഉദ്ബോധനം നല്കിയാല് സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുന്നവരും തങ്ങളുടെ നാഥനെ വാഴ്ത്തുന്നവരും കീര്‍ത്തിക്കുന്നവരുംമാത്രമാണ് നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവരൊട്ടും അഹങ്കരിക്കുകയില്ല. (അസ്സജദ [32] : 15)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്കപ്പെട്ടാല് സാഷ്ടാംഗം പ്രണമിക്കുന്നവരായി (സുജൂദിൽ) വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല.
2 Mokhtasar Malayalam
നമ്മുടെ ദൂതൻ്റെ മേൽ അവതരിക്കപ്പെട്ട ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുക ആ ആയത്തുകൾ കൊണ്ട് ഉൽബോധനം നൽകപ്പെട്ടാൽ അല്ലാഹുവിനെ സ്തുതിച്ചും അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിച്ചും സുജൂദിൽ (സാഷ്ടാംഗം) വീഴുന്നവർ മാത്രമായിരിക്കും. അവർ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ നിന്നോ, ഏതവസ്ഥയിലാണെങ്കിലും അവന് സാഷ്ടാംഗം നമിക്കുന്നതിൽ നിന്നോ അഹങ്കാരം നടിക്കുകയില്ല.