O wives of the Prophet, you are not like anyone among women. If you fear Allah, then do not be soft in speech [to men], lest he in whose heart is disease should covet, but speak with appropriate speech. (Al-Ahzab [33] : 32)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പ്രവാചക പത്നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക. (അല്‍അഹ്സാബ് [33] : 32)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും.[1] ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക.
[1] പരപുരുഷന്മാരോട് സംസാരിക്കുമ്പോള്‍ സ്ത്രീകൾ മാന്യതയുടെ ഉത്തമോദാഹരണങ്ങളായി വര്‍ത്തിക്കണമെന്ന് അല്ലാഹു അനുശാസിക്കുന്നു. മനസ്സുകളില്‍ മോഹം ജനിപ്പിക്കുന്ന സ്നേഹമസൃണമായ വാക്കുകള്‍ ഉപേക്ഷിക്കാന്‍ അവരെ ഉപദേശിക്കുന്നു.
2 Mokhtasar Malayalam
മുഹമ്മദ് നബി -ﷺ- യുടെ ഭാര്യമാരേ! ശ്രേഷ്ഠതയിലും ആദരവിലും മറ്റു സ്ത്രീകളെ പോലെയല്ല നിങ്ങൾ. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് അവനെ സൂക്ഷിക്കുകയാണെങ്കിൽ ശ്രേഷ്ഠതകളിലും ആദരവുകളിലും മറ്റൊരു സ്ത്രീക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര (ഉയർന്ന) പദവിയിലാണ് നിങ്ങളുള്ളത്. അതിനാൽ അന്യപുരുഷന്മാരോട് സംസാരിക്കുമ്പോൾ നിങ്ങൾ വാക്ക് മയപ്പെടുത്തുകയോ, ശബ്ദം ലോലമാക്കുകയോ ചെയ്യരുത്. അത് ഹൃദയത്തിൽ കാപട്യത്തിൻ്റെയും നിഷിദ്ധമായ ദേഹേഛകളുടെയും രോഗമുള്ളവർക്ക് മോഹമുണ്ടാക്കും. തീർത്തും സംശയം ജനിപ്പിക്കാത്ത നിലക്ക്, തമാശകളില്ലാത്ത ഗൗരവപൂർവമായ വാക്കുകൾ -ആവശ്യത്തിനു മാത്രം- നിങ്ങൾ പറയുക.