مَا كَانَ مُحَمَّدٌ اَبَآ اَحَدٍ مِّنْ رِّجَالِكُمْ وَلٰكِنْ رَّسُوْلَ اللّٰهِ وَخَاتَمَ النَّبِيّٖنَۗ وَكَانَ اللّٰهُ بِكُلِّ شَيْءٍ عَلِيْمًا ࣖ ( الأحزاب: ٤٠ )
Maa kaana Muhammmadun abaaa ahadim mir rijaalikum wa laakir Rasoolal laahi wa Khaataman Nabiyyeen; wa kaanal laahu bikulli shai'in 'Aleema (al-ʾAḥzāb 33:40)
English Sahih:
Muhammad is not the father of [any] one of your men, but [he is] the Messenger of Allah and seal [i.e., last] of the prophets. And ever is Allah, of all things, Knowing. (Al-Ahzab [33] : 40)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരിലാരുടെയും പിതാവല്ല. മറിച്ച്, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. ദൈവദൂതന്മാരില്‍ അവസാനത്തെയാളും. എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ് അല്ലാഹു. (അല്‍അഹ്സാബ് [33] : 40)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല.[1] പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു.[2] അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
[1] സൈദിന്റെ വിവാഹമുക്തയെ നബി(ﷺ) വിവാഹം ചെയ്തപ്പോള്‍ അനാവശ്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു. 'മുഹമ്മദ് തന്റെ മകന്റെ ഭാര്യയെ വിവാഹം ചെയ്തിരിക്കുന്നു' എന്നായിരുന്നു ശത്രുക്കളുടെ പ്രചാരണം. നബി(ﷺ)ക്ക് ജനിച്ചവര്‍ മാത്രമാണ് അവിടുത്തെ പുത്രന്മാരെന്നും, അവിടെയുണ്ടായിരുന്ന പുരുഷന്മാരില്‍ ആരും നബി(ﷺ)ക്ക് ജനിച്ചവരല്ലെന്നും ഈ വചനം വ്യക്തമാക്കുന്നു.
[2] 'ഖാതം' എന്ന പദത്തിന് മുദ്രയെന്നാണര്‍ത്ഥം. ഒരു ലിഖിതം അവസാനിപ്പിക്കുമ്പോഴാണല്ലോ മുദ്ര ചാര്‍ത്തുന്നത്. അതുകൊണ്ടാണ് അറബിയിലെ 'ഖത്മ്' എന്ന ശബ്ദധാതുവിന് മുദ്രവെക്കല്‍ എന്നും സമാപനം എന്നും അര്‍ത്ഥം നല്കപ്പെടുന്നത്. 'ഖാതമുന്നബിയ്യീന്‍' എന്ന വാക്കിന് പ്രവാചകത്വത്തിന് മുദ്രചാര്‍ത്തിയ (അഥവാ സമാപ്തി കുറിച്ച) ആള്‍ എന്നാണ് എല്ലാ ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അര്‍ത്ഥം നല്‍കിയിട്ടുള്ളത്.