If the hypocrites and those in whose hearts is disease and those who spread rumors in al-Madinah do not cease, We will surely incite you against them; then they will not remain your neighbors therein except for a little, (Al-Ahzab [33] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കപടവിശ്വാസികളും, ദീനംപിടിച്ച മനസ്സുള്ളവരും, മദീനയില്‍ ഭീതിയുണര്‍ത്തുന്ന കള്ളവാര്‍ത്തകള്‍ പരത്തുന്നവരും തങ്ങളുടെ ചെയ്തികള്‍ക്ക് അറുതി വരുത്തുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് ഈ പട്ടണത്തില്‍ ഇത്തിരി കാലമേ നിന്നോടൊപ്പം കഴിയാനൊക്കുകയുള്ളൂ. (അല്‍അഹ്സാബ് [33] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച് മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും (അതില്‍ നിന്ന്) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് നിന്റെ അയല്‍വാസികളായി അല്പം മാത്രമേ അവിടെ കഴിക്കാനൊക്കൂ.
2 Mokhtasar Malayalam
ഇസ്ലാം പുറത്തേക്ക് കാണിച്ചു കൊണ്ടും നിഷേധം ഉള്ളിലൊളിപ്പിച്ചു കൊണ്ടും കഴിയുന്ന കപടവിശ്വാസികളും, തങ്ങളുടെ ദേഹേഛകളെ പുണരുന്ന, ഹൃദയങ്ങളിൽ മ്ലേഛതകളുള്ളവരും, (അല്ലാഹുവിൽ) വിശ്വസിച്ചവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിനായി മദീനയിൽ കള്ളവാർത്തകളുമായി വരുന്നവരും തങ്ങളുടെ കാപട്യം അവസാനിപ്പിച്ചില്ലെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരെ ശിക്ഷിക്കാൻ താങ്കൾക്ക് നാം കൽപ്പന നൽകുക തന്നെ ചെയ്യും. അവരുടെ മേൽ താങ്കൾക്ക് നാം അധികാരം നൽകുകയും ചെയ്യും. ശേഷം മദീനയിൽ കുറച്ചു കാലമല്ലാതെ അവർ താങ്കളോടൊപ്പം സഹവസിക്കുകയില്ല. കാരണം, അല്ലാഹു (അപ്പോഴേക്കും) ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്ന കാരണത്താൽ അവരെ നശിപ്പിക്കുകയോ, മദീനയിൽ നിന്ന് ആട്ടിയകറ്റുകയോ ചെയ്തിരിക്കും.