Wa iz akhaznaa minan Nabiyyeena meesaaqahum wa minka wa min Noohinw wa Ibraaheema wa Moosaa wa Eesab-ni-Maryama wa akhaznaa minhum meesaaqan ghaleezaa (al-ʾAḥzāb 33:7)
And [mention, O Muhammad], when We took from the prophets their covenant and from you and from Noah and Abraham and Moses and Jesus, the son of Mary; and We took from them a solemn covenant (Al-Ahzab [33] : 7)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പ്രവാചകന്മാരില് നിന്നു നാം വാങ്ങിയ കരാറിനെക്കുറിച്ചോര്‍ക്കുക. നിന്നില്‍ നിന്നും നൂഹ്, ഇബ്റാഹീം, മൂസാ, മര്‍യമിന്റെ മകന് ഈസാ എന്നിവരില്‍ നിന്നും. അവരില്‍ നിന്നെല്ലാം നാം പ്രബലമായ കരാര്‍ വാങ്ങിയിട്ടുണ്ട്. (അല്‍അഹ്സാബ് [33] : 7)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പ്രവാചകന്മാരില് നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്.) നിന്റെ പക്കല്‍ നിന്നും നൂഹ്, ഇബ്റാഹീം, മൂസാ, മര്‍യമിന്റെ മകന് ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം.) ഗൗരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും, അവനിൽ ഒന്നിനെയും പങ്കു ചേർക്കരുതെന്നും, തങ്ങൾക്ക് മേൽ അവതരിക്കപ്പെടുന്ന സന്ദേശം എത്തിച്ചു കൊടുക്കാമെന്നുമുള്ള ഉറച്ച കരാർ നബിമാരിൽ നിന്നെല്ലാം നാം വാങ്ങിയ സന്ദർഭം സ്മരിക്കുക. ഈ കരാർ താങ്കളിൽ നിന്നും, നൂഹ്, ഇബ്രാഹീം, മൂസ, മർയമിൻ്റെ മകൻ ഈസ എന്നിവരിൽ നിന്ന് പ്രത്യേകമായും നാം എടുത്തിട്ടുണ്ട്. അല്ലാഹുവിൻ്റെ സന്ദേശങ്ങൾ എത്തിച്ചു നൽകുക എന്ന അവരുടെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യം പൂർത്തീകരിക്കുക തന്നെ വേണമെന്ന ഉറച്ച കരാർ അവരിൽ നിന്ന് വാങ്ങിയിട്ടുണ്ട്.