And when Our verses are recited to them as clear evidences, they say, "This is not but a man who wishes to avert you from that which your fathers were worshipping." And they say, "This is not except a lie invented." And those who disbelieve say of the truth when it has come to them, "This is not but obvious magic." (Saba [34] : 43)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നമ്മുടെ വചനങ്ങള്‍ വളരെ വ്യക്തമായി വായിച്ചുകേള്‍പ്പിച്ചാല്‍ അവര്‍ പറയും: ''ഇവനൊരു മനുഷ്യന് മാത്രമാണ്. നിങ്ങളുടെ പിതാക്കന്മാര് പൂജിച്ചുകൊണ്ടിരുന്നതില്‍നിന്ന് നിങ്ങളെ തെറ്റിക്കാനാണ് ഇവനാഗ്രഹിക്കുന്നത്.'' അവര്‍ ഇത്രകൂടി പറയുന്നു: ''ഈ ഖുര്‍ആന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്.'' തങ്ങള്‍ക്കു സത്യം വന്നെത്തിയപ്പോള്‍ സത്യനിഷേധികള്‍ പറഞ്ഞു: ''ഇതു വ്യക്തമായ മായാജാലം മാത്രമാണ്.'' (സബഅ് [34] : 43)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ സ്പഷ്ടമായ നിലയില്‍ അവര്‍ക്ക് ഓതി കേള്‍പിക്കപ്പെട്ടാല്‍ അവര്‍ (ജനങ്ങളോട്) പറയും: നിങ്ങളുടെ പിതാക്കന്മാര് ആരാധിച്ചു വന്നിരുന്നതില്‍ നിന്ന് നിങ്ങളെ തടയുവാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മാത്രമാണിത്. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ് എന്നും അവര്‍ പറയും. തങ്ങള്‍ക്ക് സത്യം വന്നുകിട്ടിയപ്പോള്‍ അതിനെപ്പറ്റി അവിശ്വാസികള്‍ പറഞ്ഞു: ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു.
2 Mokhtasar Malayalam
ഈ നിഷേധികളായ ബഹുദൈവാരാധകർക്ക് മുൻപിൽ നമ്മുടെ ദൂതൻ്റെ മേൽ അവതരിക്കപ്പെട്ട ആയത്തുകൾ -ഒരു അവ്യക്തതയുമില്ലാത്ത നിലയിൽ- സ്പഷ്ടമായി പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അവർ പറയും: ഇത് കൊണ്ടു വന്ന മനുഷ്യൻ നിങ്ങളുടെ പിതാക്കൾ നിലകൊണ്ടിരുന്ന മാർഗത്തിൽ നിന്ന് നിങ്ങളെ വഴിതെറ്റിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ മാത്രമാകുന്നു. അവർ പറയും: ഈ ഖുർആൻ അല്ലാഹുവിൻ്റെ മേൽ ഇവൻ കെട്ടിച്ചമച്ച കളവു മാത്രമാകുന്നു. അല്ലാഹുവിനെ നിഷേധിച്ചവർ അല്ലാഹുവിൽ നിന്ന് അവർക്കെത്തിയ ഖുർആനിനെ കുറിച്ച് പറഞ്ഞു: ഇത് വ്യക്തമായ ഒരു മാരണമല്ലാതെ മറ്റൊന്നുമല്ല. കാരണം, ഭർത്താവിനും ഭാര്യക്കുമിടയിലും, പിതാവിനും മകനുമിടയിലും ഇത് വേർതിരിവുണ്ടാക്കുന്നു.