Say, "If I should err, I would only err against myself. But if I am guided, it is by what my Lord reveals to me. Indeed, He is Hearing and near." (Saba [34] : 50)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: ''ഞാന്‍ വഴികേടിലാണെങ്കില്‍ എന്റെ വഴികേടിന്റെ വിപത്ത് എനിക്കുതന്നെയാണ്. ഞാന്‍ നേര്‍വഴിയിലാണെങ്കിലോ, അത് എന്റെ നാഥന് എനിക്ക് ബോധനം നല്‍കിയതിനാലാണ്. തീര്‍ച്ചയായും അവന് എല്ലാം കേള്‍ക്കുന്നവനാണ്. വളരെ സമീപസ്ഥനും.'' (സബഅ് [34] : 50)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നീ പറയുക: ഞാന്‍ പിഴച്ചുപോയിട്ടുണ്ടെങ്കില്‍ ഞാന്‍ പിഴക്കുന്നതിന്റെ ദോഷം എനിക്കു തന്നെയാണ്. ഞാന്‍ നേര്‍മാര്‍ഗം പ്രാപിച്ചുവെങ്കിലോ അത് എനിക്ക് എന്റെ രക്ഷിതാവ് ബോധനം നല്‍കുന്നതിന്റെ ഫലമായിട്ടാണ്. തീര്‍ച്ചയായും അവന് എല്ലാം കേള്‍ക്കുന്നവനും സമീപസ്ഥനുമാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾക്ക് ഞാൻ എത്തിച്ചു നൽകുന്ന ഈ സത്യത്തിൽ നിന്ന് ഞാൻ വഴിതെറ്റിപ്പോയാൽ എൻ്റെ വഴികേടിൻ്റെ ദോഷഫലം എൻ്റെ മേൽ മാത്രമായിരിക്കും. അതിൻ്റെ ഒരു ഫലവും നിങ്ങളെ ബാധിക്കുകയില്ല. ഇനി ഞാൻ സന്മാർഗം സ്വീകരിച്ചിട്ടുണ്ടെങ്കിൽ; അതാകട്ടെ എൻ്റെ രക്ഷിതാവ് എനിക്ക് നൽകിയ സന്ദേശം കാരണത്താലാണ്. തീർച്ചയായും അവൻ തൻ്റെ അടിമകളുടെ സംസാരങ്ങളെല്ലാം കേൾക്കുന്നവനും (സമീഅ്), സമീപസ്ഥനുമാണ് (ഖരീബ്); ഞാൻ പറയുന്നതൊന്നും അവന് കേൾക്കാൻ കഴിയാതെയാകില്ല.