Wallaahu khalaqakum min turaabin summa min nutfatin summa ja'alakum azwaajaa; wa maa tahmilu min unsaa wa laa tada'u illaa bi'ilmih; wa maa yu'ammaru mim mu'ammarinw wa laa yunqasu min 'umuriheee illaa fee kitaab; inna zaalika 'alal laahi yaseer (Fāṭir 35:11)
And Allah created you from dust, then from a sperm-drop; then He made you mates. And no female conceives nor does she give birth except with His knowledge. And no aged person is granted [additional] life nor is his lifespan lessened but that it is in a register. Indeed, that for Allah is easy. (Fatir [35] : 11)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ ബീജകണത്തില്‍നിന്നും. അതിനുശേഷം അവന് നിങ്ങളെ ഇണകളാക്കി. അവന്റെ അറിവോടെയല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുന്നില്ല. പ്രസവിക്കുന്നുമില്ല. ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ ഒരു വൃദ്ധനും ആയുസ്സ് നീട്ടിക്കൊടുക്കുന്നില്ല; ആരുടെയും ആയുസ്സില്‍ കുറവു വരുത്തുന്നുമില്ല. അല്ലാഹുവിന് ഇതൊക്കെയും വളരെ എളുപ്പമാണ്. (ഫാത്വിര് [35] : 11)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന് നിങ്ങളെ ഇണകളാക്കി. അവന്റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീര്‍ഘായുസ്സ് നല്കപ്പെട്ട ആള്‍ക്കും ആയുസ്സ് നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളത് അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു.
2 Mokhtasar Malayalam
അല്ലാഹു; അവനാകുന്നു നിങ്ങളുടെ പിതാവായ ആദമിനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്. ശേഷം, നിങ്ങളെ അവൻ ഒരു ബീജകണത്തിൽ നിന്ന് സൃഷ്ടിച്ചു. ശേഷം, അവൻ നിങ്ങളെ പുരുഷന്മാരും സ്ത്രീകളുമാക്കുകയും നിങ്ങൾ പരസ്പരം വിവാഹബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. അല്ലാഹു അറിയാതെ ഏതൊരു സ്ത്രീയും ഒരു ഗർഭസ്ഥശിശുവിനെ ഗർഭം ധരിക്കുകയോ, കുഞ്ഞിനെ പ്രസവിക്കുകയോ ചെയ്യുന്നില്ല. അവന് അതിൽ ഒരു കാര്യവും മറഞ്ഞു പോവുകയില്ല. ലൗഹുൽ മഹ്ഫൂദ്വ് എന്ന ഏടിൽ രേഖപ്പെടുത്തപ്പെടാതെ അവൻ്റെ സൃഷ്ടികളിൽ ഒരാളുടെയും ആയുസ്സ് വർദ്ധിപ്പിക്കപ്പെടുകയോ കുറയുകയോ ചെയ്യില്ല. തീർച്ചയായും ഈ പറഞ്ഞതെല്ലാം -നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചതും, ഘട്ടംഘട്ടമായി നിങ്ങളെ ഉണ്ടാക്കിയതും, നിങ്ങളുടെ ആയുസ്സ് ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയതുമെല്ലാം- അല്ലാഹുവിന് വളരെ എളുപ്പമാണ്.