And if they deny you – then already have those before them denied. Their messengers came to them with clear proofs and written ordinances and with the enlightening Scripture. (Fatir [35] : 25)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഈ ജനം നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍ അവര്‍ക്കു മുമ്പുള്ളവരും അവ്വിധം തള്ളിപ്പറഞ്ഞിട്ടുണ്ട്. വ്യക്തമായ തെളിവുകളും പ്രമാണങ്ങളും വെളിച്ചം നല്കുന്ന വേദപുസ്തകവുമായി അവര്‍ക്കുള്ള ദൂതന്മാര് അവരുടെയടുത്ത് ചെന്നിട്ടുണ്ടായിരുന്നു. (ഫാത്വിര് [35] : 25)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ നിന്നെ നിഷേധിച്ചു തള്ളുന്നുവെങ്കില്‍ അവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്. അവരിലേക്കുള്ള ദൂതന്മാര് വ്യക്തമായ തെളിവുകളും, ന്യായപ്രമാണങ്ങളും, വെളിച്ചം നല്കുന്ന ഗ്രന്ഥവും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹം താങ്കളെ കളവാക്കുന്നെങ്കിൽ അതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. തൻ്റെ സമൂഹത്താൽ കളവാക്കപ്പെട്ട ആദ്യത്തെ റസൂലല്ല താങ്കൾ. ഇവർക്ക് മുൻപുള്ള സമുദായങ്ങളും അവരുടെ ദൂതന്മാരെ നിഷേധിച്ചിട്ടുണ്ട്. ആദും ഥമൂദും ലൂത്വിൻ്റെ ജനതയും ഉദാഹരണം. അവരിലേക്കെല്ലാം അവരുടെ ദൂതന്മാർ തങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ തെളിവുകളുമായി ചെന്നിട്ടുണ്ട്. ആ ദൂതന്മാർ (വേദഗ്രന്ഥങ്ങളുടെ) ഏടുകളും, ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്നവർക്ക് വെളിച്ചം വീശുന്ന ഗ്രന്ഥവുമായും അവരിലേക്ക് ചെന്നിട്ടുണ്ട്.