[Due to] arrogance in the land and plotting of evil; but the evil plot does not encompass except its own people. Then do they await except the way [i.e., fate] of the former peoples? But you will never find in the way [i.e., established method] of Allah any change, and you will never find in the way of Allah any alteration. (Fatir [35] : 43)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അവര്‍ ഭൂമിയില്‍ അഹങ്കരിച്ചു നടന്നതിനാലാണിത്. ഹീനതന്ത്രങ്ങളിലേര്‍പ്പെട്ടതിനാലും. കുടിലതന്ത്രം അതു പയറ്റുന്നവരെത്തന്നെയാണ് ബാധിക്കുക. അതിനാല്‍ മുന്‍ഗാമികളുടെ കാര്യത്തിലുണ്ടായ ദുരന്താനുഭവങ്ങളല്ലാതെ മറ്റെന്താണ് അവര്‍ക്ക് കാത്തിരിക്കാനുള്ളത്? അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കാണാനാവില്ല. അല്ലാഹുവിന്റെ നടപടിക്രമത്തില്‍ വ്യത്യാസം വരുത്തുന്ന ഒന്നും നിനക്കു കണ്ടെത്താനാവില്ല. (ഫാത്വിര് [35] : 43)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഭൂമിയില്‍ അവര്‍ അഹങ്കരിച്ചു നടക്കുകയും, ദുഷിച്ച തന്ത്രം കൈക്കൊള്ളുകയും ചെയ്യുന്നതിനാലാണ് അത്. ദുഷിച്ച തന്ത്രം (അതിന്റെ ഫലം) അത് പ്രയോഗിച്ചവരില്‍ തന്നെയാണ് വന്നുഭവിക്കുക. അപ്പോള്‍ പൂര്വ്വികന്മാരുടെ കാര്യത്തില്‍ ഉണ്ടായ നടപടിക്രമമല്ലാതെ[1] എന്താണവര്‍ കാത്തിരിക്കുന്നത്? അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല. അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.
[1] പൂര്‍വ പ്രവാചകന്മാരുടെ എതിരാളികള്‍ക്ക് അല്ലാഹു നല്കിയ കടുത്ത ശിക്ഷയത്രെ 'നടപടിക്രമം' കൊണ്ടുദ്ദേശിക്കപ്പെടുന്നത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ പേരിൽ അവർ നടത്തിയ ശപഥങ്ങളൊന്നും നല്ല ഉദ്ദേശത്തോടെയോ ശുദ്ധമായ ലക്ഷ്യത്തോടെയോ ആയിരുന്നില്ല. മറിച്ച്, ഭൂമിയിൽ അഹങ്കരിച്ചു നടക്കുന്നതിനും, ജനങ്ങളെ വഞ്ചിക്കുന്നതിനും വേണ്ടിയായിരുന്നു അതെല്ലാം. എന്നാൽ (ഇത്തരം) കുതന്ത്രങ്ങളെല്ലാം അതിൻ്റെ ആളുകളെ തന്നെയാണ് ചുറ്റിവരിയുക. അപ്പോൾ ഈ അഹങ്കാരികളായ കുതന്ത്രക്കാർ അല്ലാഹുവിൻ്റെ സ്ഥിരപ്പെട്ട നടപടിക്രമമല്ലാതെ മറ്റെന്താണ് കാത്തു നിൽക്കുന്നത്?! അവരുടെ സമാനനിലപാടുകാരായ മുൻഗാമികളെ നശിപ്പിച്ചതു പോലെ ഇവരെയും നശിപ്പിക്കുക എന്നതാണ് ആ നടപടിക്രമം. അഹങ്കാരികളെ നശിപ്പിക്കുക എന്ന അല്ലാഹുവിൻ്റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല; അവർക്ക് മേൽ നാശം വരാതിരിക്കുക എന്നതുണ്ടാകില്ല. അവൻ്റെ നടപടിക്രമത്തിന് ഒരു മാറ്റവും ഉണ്ടാവുകയില്ല; അവരല്ലാത്തവരുടെ (അഹങ്കാരികളല്ലാത്ത) മേൽ അത് വന്നുഭവിക്കുകയുമില്ല. കാരണം, അത് അല്ലാഹുവിൻ്റെ സ്ഥിരപ്പെട്ട നടപടിക്രമമാണ്.