رُدُّوْهَا عَلَيَّ ۚفَطَفِقَ مَسْحًا ۢبِالسُّوْقِ وَالْاَعْنَاقِ ( ص: ٣٣ )
Ruddoohaa 'alaiya fatafiqa masham bissooqi wal a'naaq (Ṣād 38:33)
English Sahih:
[He said], "Return them to me," and set about striking [their] legs and necks. (Sad [38] : 33)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അദ്ദേഹം കല്‍പിച്ചു: ''നിങ്ങളവയെ എന്റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരിക.'' എന്നിട്ട് അദ്ദേഹം അവയുടെ കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി. (സ്വാദ് [38] : 33)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
(അപ്പോള്‍ അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അവയെ എന്‍റെ അടുത്തേക്ക് തിരിച്ചു കൊണ്ട് വരൂ. എന്നിട്ട് അദ്ദേഹം (അവയുടെ) കണങ്കാലുകളിലും കഴുത്തുകളിലും വെട്ടുവാന്‍ തുടങ്ങി.[1]
[1] കുതിരകളോടുള്ള കൗതുകം തന്റെ നമസ്കാരത്തിന് വിഘ്‌നം വരുത്തിയതിനാൽ സുലൈമാൻ (عليه السلام) അവയെ അറുത്തു. അങ്ങനെ അല്ലാഹുവിനുവേണ്ടി സുലൈമാൻ (عليه السلام) അവയെ ത്യജിച്ചു. കുതിരകളെ റബ്ബിനു വേണ്ടി അവിടുന്ന് (عليه السلام)
ബലിയറുക്കുകയായിരുന്നു.