Unquestionably, for Allah is the pure religion. And those who take protectors besides Him [say], "We only worship them that they may bring us nearer to Allah in position." Indeed, Allah will judge between them concerning that over which they differ. Indeed, Allah does not guide he who is a liar and [confirmed] disbeliever. (Az-Zumar [39] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അറിയുക: കളങ്കമറ്റ കീഴ്വണക്കം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അവനെക്കൂടാതെ മറ്റുള്ളവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നു: ''ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ വണങ്ങുന്നത്.'' എന്നാല്‍ ഭിന്നാഭിപ്രായമുള്ള കാര്യത്തില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പ് കല്പിക്കുന്നതാണ്. നിശ്ചയമായും നുണയനെയും നന്ദികെട്ടവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (അസ്സുമര്‍ [39] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.' അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
2 Mokhtasar Malayalam
എല്ലാ പങ്കുചേർക്കലിൽ നിന്നും മുക്തമായ പരിപൂർണ്ണ കീഴ്വണക്കം അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ദുർമൂർത്തികളെയും (ത്വാഗൂതുകൾ) വിഗ്രഹങ്ങളെയും തങ്ങളുടെ രക്ഷാധികാരികളാക്കിയവർ അവരെ ആരാധിക്കുമ്പോൾ അതിനുള്ള ന്യായമായി പറയുക: 'അല്ലാഹുവിലേക്ക് ഞങ്ങളുടെ സ്ഥാനം അടുപ്പിക്കുവാനും, ഞങ്ങളുടെ ആവശ്യങ്ങൾ അവനിലേക്ക് എത്തിക്കുവാനും, ഞങ്ങൾക്ക് വേണ്ടി അല്ലാഹുവിങ്കൽ ശുപാർശ പറയാനും വേണ്ടിയല്ലാതെ ഞങ്ങൾ ഇവയെ ആരാധിക്കുന്നില്ല' എന്നായിരിക്കും. തീർച്ചയായും തൗഹീദിൻ്റെ (ഏകദൈവാരാധന) വിഷയത്തിൽ അഭിപ്രായഭിന്നതയിലായ, അല്ലാഹുവിനെ മാത്രമാരാധിക്കുന്ന മുഅ്മിനുകൾ
ക്കും, ബഹുദൈവാരാധകരായ കാഫിറുകൾക്കും ഇടയിൽ പരലോകത്ത് അല്ലാഹു വിധി നടപ്പിലാക്കുന്നതാണ്. തീർച്ചയായും അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ചു കൊണ്ട് അവൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നവർക്കും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ തീർത്തും നിഷേധിക്കുന്ന നന്ദികെട്ടവർക്കും സത്യം സ്വീകരിക്കാൻ അവൻ വഴിയൊരുക്കുന്നതല്ല.